അമേരിക്കയിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ട്വിസ്റ്റ് പ്രതീക്ഷിച്ച് തമിഴ്നാട്ടിലെ ഗ്രാമം
അമേരിക്കയിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് തമിഴ്നാട്ടിലെ തുളസേന്ദ്രപുരം ഗ്രാമം.

ന്യൂയോർക്ക് ∙ അമേരിക്കയിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് തമിഴ്നാട്ടിലെ തുളസേന്ദ്രപുരം ഗ്രാമം. യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും നിലവിലെ പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള പോരാട്ടത്തിൽ നിന്ന് ബൈഡൻ പിന്മാറുമെന്നും വൈസ് പ്രസിഡന്‍റ് കമല ഹാരിസ് മത്സര രംഗത്തേക്ക് വരുമെന്നാണ് ഗ്രാമവാസികൾ പ്രതീക്ഷിക്കുന്നത്.
കമല ഹാരിസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ വലിയ ആഘോഷം ഗ്രാമത്തിൽ നടത്തുമെന്ന് വില്ലേജ് കമ്മിറ്റി അംഗം കാളിയപെരുമാൾ പറഞ്ഞു. കമല ഹാരിസിന്റെ മാതൃപിതാവ് ജനിച്ച തുളസേന്ദ്രപുരത്തിൽ കമല വൈസ് പ്രസിഡന്‍റ് സ്ഥാനം നേടിയപ്പോൾ വലിയ ആഘോഷം നടത്തിയിരുന്നു. പടക്കം പൊട്ടിച്ചും സൗജന്യ ചോക്കലേറ്റ് വിതരണം ചെയ്തും ഗ്രാമത്തിൽ പോസ്റ്ററുകൾ പതിച്ചുമാണ് അന്ന് ആഘോഷം നടത്തിയത്.
മത്സരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് ബൈഡൻ നിലപാട് സ്വീകരിച്ചിരുന്നത്. എന്നാലും ബൈഡൻ പിന്മാറിയാൽ ഏറ്റവും അധികം സാധ്യത കൽപ്പിക്കപ്പെടുന്ന സ്ഥാനാർഥി കമല ഹാരിസാണ്. അഞ്ച് വയസ്സുള്ളപ്പോൾ കമല ഹാരിസ് തുളസേന്ദ്രപുരം സന്ദർശിച്ചിട്ടുണ്ട്. അമേരിക്കയിൽ വളർന്നതിനാൽ ഗ്രാമത്തിലെ ആഘോഷത്തെക്കുറിച്ച് കമലയ്ക്ക് അറിയില്ലെന്നാണ് തുളസേന്ദ്രപുരത്തെ കടയുടമ ജി.മണികണ്ഠൻ അഭിപ്രായപ്പെട്ടു.