ഫ്ലോറിഡ∙ ഫ്ലോറിഡയിലെ കൂട്ടവെടിവയ്പ്പ് കേസിലെ പ്രതി നിക്കോളാസ് ക്രൂസ് ഇരകളിൽ ഒരാളുമായി നടത്തിയ സിവിൽ സെറ്റിൽമെന്‍റിന്‍റെ ഭാഗമായി ശാസ്ത്രീയ ഗവേഷണങ്ങൾക്കായി തന്‍റെ തലച്ചോറ് ദാനം ചെയ്യാൻ സമ്മതിച്ചു. കോടതി രേഖങ്ങളിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 2018

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്ലോറിഡ∙ ഫ്ലോറിഡയിലെ കൂട്ടവെടിവയ്പ്പ് കേസിലെ പ്രതി നിക്കോളാസ് ക്രൂസ് ഇരകളിൽ ഒരാളുമായി നടത്തിയ സിവിൽ സെറ്റിൽമെന്‍റിന്‍റെ ഭാഗമായി ശാസ്ത്രീയ ഗവേഷണങ്ങൾക്കായി തന്‍റെ തലച്ചോറ് ദാനം ചെയ്യാൻ സമ്മതിച്ചു. കോടതി രേഖങ്ങളിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 

2018 ഫെബ്രുവരി 14ന് പാർക്ക്‌ലാൻഡിലെ മാർജോറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്‌കൂളിൽ 17 വിദ്യാർഥികളെയും സ്റ്റാഫ് അംഗങ്ങളെയും കൊല്ലാനായി  നിക്കോളാസ് ക്രൂസ് എ.ആർ 15  റൈഫിൾ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ഈ ആക്രമണത്തിൽ അഞ്ച് തവണ വെടിയേറ്റ ആന്‍റണി ബോർഗെസിനെ (21) പ്രതിനിധീകരിച്ച് അഭിഭാഷകനാണ് പ്രതി തലച്ചോർ ശാസ്ത്ര പഠനത്തിനായി ദാനം ചെയ്യാൻ സമ്മതിച്ച വിവരം കോടതിയെ അറിയിച്ചതെന്ന്  ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 

ADVERTISEMENT

 ആക്രമണത്തിന് ഇരയായ 17 പേരിൽ ഒരാളാണ് ബോർഗസ്. ക്രൂസ് തന്‍റെ തലച്ചോർ ശാസ്ത്ര ഗവേഷണത്തിനായി സമ്മതം നൽകി എന്നതാണ് ഈ കേസിലെ ഏറ്റവും അസാധാരണമായ വ്യവസ്ഥ. ഈ നടപടിയിലൂടെ, ഇത്തരം വെടിവയ്പ്പുകൾക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ ഇത് വഴി കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആന്‍റണി ബോർഗസിന്‍റെ അഭിഭാഷകൻ പറഞ്ഞു.

നഷ്ടപരിഹാരത്തിന്‍റെ മറ്റ് വ്യവസ്ഥകൾ പ്രകാരം, സിനിമകൾ, പുസ്തകങ്ങൾ, മറ്റ് മാധ്യമങ്ങൾ എന്നിവയിൽ ക്രൂസിന്‍റെ പേര് ഉപയോഗിക്കാനുള്ള അവകാശം ബോർഗസിന് ലഭിക്കും. തടവില്‍ കഴിയുന്ന ക്രൂസിന് ഈ ദുരന്തം വഴി സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കഴിയില്ല. അതുപോലെ, ഏതെങ്കിലും അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതിന് മുൻപ് ക്രൂസ് ബോർഗസിന്‍റെ അനുമതി വാങ്ങേണ്ടതുണ്ട്. ക്രൂസിന്‍റെ ബന്ധുവിന്‍റെ ലൈഫ് ഇൻഷുറൻസ് പോളിസിയിൽ നിന്ന് ബോർഗസിന് 430,000 ഡോളർ നഷ്ടപരിഹാരം സഹായവും ലഭിക്കും.

ADVERTISEMENT

വെടിവയ്പ്പിന്‍റെ സമയത്ത് 15 വയസ്സുകാരനായിരുന്ന ബോർഗസിന് തന്‍റെ സഹപാഠികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗുരുതരമായി പരുക്കേറ്റത്. ഈ ഒത്തുതീർപ്പ് വ്യവസ്ഥയിൽ നിരവധി അഭിഭാഷകർ അതിശയം രേഖപ്പെടുത്തി.

English Summary:

US Mass Shooter Nikolas Cruz Agrees To Donate Brain To Science In Unique Settlement

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT