'ബൈഡന് ആരോഗ്യപരമായി പ്രശ്നങ്ങളൊന്നുമില്ല': ചികിത്സയിലെന്ന അഭ്യൂഹം തള്ളി വൈറ്റ്ഹൗസ്
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പാർക്കിൻസൺസ് രോഗത്തിനുള്ള ചികിത്സയിലാണെന്ന അഭ്യൂഹങ്ങൾ വൈറ്റ്ഹൗസ് തള്ളിക്കളഞ്ഞു. വാൾട്ടർ റീഡ് നാഷനൽ മെഡിക്കൽ സെന്ററിലെ പാർക്കിൻസൺസ് ചികിത്സാ വിദഗ്ധനായ ന്യൂറോളജിസ്റ്റ് ഡോ. കെവിൻ കനാഡ് കഴിഞ്ഞ ഓഗസ്റ്റ് മുതൽ മാർച്ച് വരെ 8 തവണ വൈറ്റ്ഹൗസ് സന്ദർശിച്ചുവെന്ന് അതിഥികളെ

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പാർക്കിൻസൺസ് രോഗത്തിനുള്ള ചികിത്സയിലാണെന്ന അഭ്യൂഹങ്ങൾ വൈറ്റ്ഹൗസ് തള്ളിക്കളഞ്ഞു. വാൾട്ടർ റീഡ് നാഷനൽ മെഡിക്കൽ സെന്ററിലെ പാർക്കിൻസൺസ് ചികിത്സാ വിദഗ്ധനായ ന്യൂറോളജിസ്റ്റ് ഡോ. കെവിൻ കനാഡ് കഴിഞ്ഞ ഓഗസ്റ്റ് മുതൽ മാർച്ച് വരെ 8 തവണ വൈറ്റ്ഹൗസ് സന്ദർശിച്ചുവെന്ന് അതിഥികളെ സംബന്ധിച്ച രേഖകൾ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തതാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ 27ന് നടന്ന സംവാദത്തിൽ ബൈഡൻ പതറിയതും ആരോഗ്യം സംബന്ധിച്ച ചർച്ചകൾക്ക് ഊർജമേകി. പ്രസിഡന്റിന് ആരോഗ്യപരമായി കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം ചികിത്സയിലല്ലെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരൈൻ ഷോൺ പിയറി അറിയിച്ചു.
ഇതേസമയം, പ്രസിഡന്റിന്റെ ശ്രമകരമായ ജോലി നിർവഹിക്കാനുള്ള മാനസികാരോഗ്യം ബൈഡനുണ്ടോ എന്ന സംശയം ഡെമോക്രാറ്റ് നേതാക്കളിൽ ചിലർക്കുണ്ട്. പിന്മാറില്ലെന്ന് വ്യക്തമാക്കിയ ബൈഡൻ ഓഗസ്റ്റിൽ നടക്കുന്ന ഡെമോക്രാറ്റ് സമ്മേളനത്തിൽ എതിരഭിപ്രായം ഉളളവർക്ക് അവതരിപ്പിക്കാമെന്ന നിലപാടിലാണ്.