‘ലാപ്ഡാൻസും നഗ്നചിത്രങ്ങളും’; പ്രായപൂർത്തിയാകാത്ത വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയ ഗൈഡൻസ് കൗൺസിലർ പിടിയിൽ
കനക്‌ടികട്ട്∙ കനക്‌ടികട്ടിലെ മിഡിൽ സ്കൂൾ ഗൈഡൻസ് കൗൺസിലർ 13 വയസ്സുള്ള വിദ്യാർഥിക്ക് നഗ്നചിത്രങ്ങൾ അയച്ച സംഭവത്തിൽ അറസ്റ്റിൽ. മൂന്നു കുട്ടികളുടെ അമ്മയായ ലൂയിസ മെൽചിയോണെയാണ്(47) ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുട്ടിയെ ഓഫിസിൽ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്ന് പൊലീസ് കണ്ടെത്തി.

കനക്‌ടികട്ട്∙ കനക്‌ടികട്ടിലെ മിഡിൽ സ്കൂൾ ഗൈഡൻസ് കൗൺസിലർ 13 വയസ്സുള്ള വിദ്യാർഥിക്ക് നഗ്നചിത്രങ്ങൾ അയച്ച സംഭവത്തിൽ അറസ്റ്റിൽ. മൂന്നു കുട്ടികളുടെ അമ്മയായ ലൂയിസ മെൽചിയോണെ(47) ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുട്ടിയെ ഓഫിസിൽ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്ന് പൊലീസ് കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് പ്രതിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ലൂയിസയ്ക്ക് നോർവാക്ക് പബ്ലിക് സ്കൂളിൽ നിന്ന് ജോലി രാജിവയ്ക്കേണ്ടി വന്നു. ലൈംഗിക സ്വഭാവമുള്ള സന്ദേശങ്ങൾ ലൂയിസയുടെ ഫോണിൽ കണ്ടെത്തിയതായി സുഹൃത്ത് അറിയിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
സന്ദേശങ്ങളിൽ ലൂയിസയുടെ ചിത്രങ്ങള്‍ വ്യക്തമായിരുന്നു. പ്രതിയും കുട്ടിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പൊലീസ് കണ്ടെത്തി. ഇതേ തുടർന്ന് കുട്ടിയുമായി പൊലീസ് ഉദ്യോഗസ്ഥർ സംസാരിച്ചു. കൗൺസിലറിൽ നിന്ന് തനിക്ക് നഗ്നചിത്രങ്ങൾ ലഭിച്ചതായും യൂബർ റൈഡുകൾക്കുള്ള പണവും ഭക്ഷണവും കഴിഞ്ഞ ക്രിസ്മസിന് 100 ഡോളറും ലഭിച്ചതായി കുട്ടി പറഞ്ഞതായി എൻബിസി കനക്‌ടികട്ട് റിപ്പോർട്ട് ചെയ്തു.
പ്രതി കുട്ടിക്ക് ഓഫിസിനുള്ളിൽ വച്ച് 'ലാപ്‌ഡാൻസ്' നൽകുകയും കുട്ടിയുമായി ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതായി പൊലീസ് പറയുന്നു. അതേസമയം, “ഞങ്ങളുടെ വിദ്യാർഥികളുടെ സുരക്ഷയാണ് ഞങ്ങളുടെ ആദ്യത്തെ ആശങ്ക. ലൂയിസ മെൽചിയോൺ ഇപ്പോൾ നോർവാക്ക് പബ്ലിക് സ്കൂളുകളിൽ ജോലി ചെയ്യുന്നില്ലെന്ന് ”സ്കൂൾ പ്രസ്താവനയിലൂടെ അറിയിച്ചു.
‘‘നിരപരാധിത്വം തെളിയിക്കാൻ ലൂയിസയ്ക്ക് ഇപ്പോഴും അർഹതയുണ്ട്. ഇതൊക്കെ വെറും ആരോപണങ്ങൾ മാത്രമാണ്. 20 വർഷത്തിലേറെയായി തൊഴിലിനായി സമർപ്പിച്ച അർപ്പണബോധമുള്ള ഭാര്യയ്ക്കും അമ്മയ്ക്കും എതിരെയാണ് ഈ കുറ്റങ്ങൾ ചുമത്തുന്നത്. ഈ കേസിൽ സത്യം പുറത്ത് വരാൻ അൽപ്പം സമയമെടുക്കും, ”പ്രതിയുടെ അഭിഭാഷകനായ മാർക്ക് ഷെർമാൻ പറഞ്ഞു.