ട്രംപിന് പിന്തുണയുമായി മസ്ക്
പെൻസിൽവേനിയയിൽ നടന്ന റാലിയിൽ അക്രമിയുടെ വെടിയേറ്റതിന് തുടർന്ന് പരുക്കേറ്റ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് പിന്തുണയുമായി ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്ക്.

പെൻസിൽവേനിയ ∙ പെൻസിൽവേനിയയിൽ നടന്ന റാലിയിൽ അക്രമിയുടെ വെടിയേറ്റതിന് തുടർന്ന് പരുക്കേറ്റ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് പിന്തുണയുമായി ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്ക്. പരുക്കേറ്റ ട്രംപ് ആൾക്കൂട്ടത്തിന് നേരെ വലതു മുഷ്ടി ഉയർത്തി അഭിവാദ്യം ചെയ്യുന്ന ഫോട്ടോ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചാണ് മസ്ക് പിന്തുണ അറിയിച്ചത്. ഞാൻ ട്രംപിനെ പൂർണ്ണമായി അംഗീകരിക്കുകയും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായി മസ്ക് എക്സിൽ എഴുതി.
അതേസമയം വെടിവയ്പിൽ പരുക്കേറ്റ ഡോണൾഡ് ട്രംപ് ആശുപത്രി വിട്ടു. ട്രംപ് പിറ്റ്സ്ബർഗിൽനിന്ന് പുറപ്പെട്ടതായി പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപിരോ അറിയിച്ചു.