ഫിലഡല്‍ഫിയാ ∙ അരശതാബ്ദമായി അമേരിയ്ക്കയിലേക്കു കുടിയേറുന്ന മലയാളി സമൂഹത്തിന്‍റെ പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളും സംസ്കാര പരിരക്ഷണവും പതിവിലും ഉപരിയായി പ്രതിവര്‍ഷം വർധിക്കുന്നു. സകല മലയാളി മനസ്ക്കരും ആരാധനാലയങ്ങൾ പടുത്തുയര്‍ത്തി പതിവായി പങ്കെടുക്കുന്നു. പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും ആരാധനകള്‍ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡല്‍ഫിയാ ∙  അമേരിയ്ക്കയിലേക്കു കുടിയേറുന്ന മലയാളി സമൂഹത്തിന്‍റെ പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളും സംസ്കാര പരിരക്ഷണവും പതിവിലും ഉപരിയായി പ്രതിവര്‍ഷം വർധിക്കുന്നു. സകല മലയാളി മനസ്ക്കരും ആരാധനാലയങ്ങൾ പടുത്തുയര്‍ത്തി പതിവായി പങ്കെടുക്കുന്നു. പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും ആരാധനകള്‍ക്കും എത്തിച്ചേരുന്നവരിലധികവും കേരള രീതിയില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നു.

നവയുഗത്തില്‍ തിരുവോണം കേരളീയരുടെ മാത്രമായിട്ടുള്ള വിപുലമായ ചടങ്ങാണ്. കുലശേഖര പെരുമാളിന്‍റെ കാലഘട്ടമായ എ. ഡി. 800-ാം നൂറ്റാണ്ടില്‍ ഒരുമാസം നീണ്ട ആഘോഷ പരിപാടികളോടുകൂടി തിരുവോണം ആരംഭിച്ചതായി ചരിത്രരേഖകളില്‍ പറയുന്നു. ദ്രാവിഡന്‍ ആചാരവിചാരത്തിലൂടെയും ധര്‍മ്മചിന്തയിലൂടെയും വിവിധ മതങ്ങളുടെ സ്വാധീനതകളില്‍കൂടെയും കേരളസംസ്ക്കാരം ഉറവെടുത്തതായി വിശ്വസിക്കുന്നു. 

ADVERTISEMENT

തിരുവോണത്തിനൊപ്പം മലയാളികള്‍ മാത്രമായി ആഘോഷിയ്ക്കുന്ന വിഷു, തിരുവാതിര, തെയ്യം, ആറ്റുങ്കല്‍ പൊങ്കാല, മകര വിളക്ക്, അമ്പലപ്പുഴ ആറാട്ട്, ആറന്മുള ഉത്രട്ടാതി തുടങ്ങിയ അനേകം പരിപാടികള്‍ നിലവിലുണ്ട്. ഉത്സവങ്ങള്‍, പള്ളിപെരുന്നാളുകള്‍ റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ ഐക്യതയും പരസ്പര ധാരണയും സ്നേഹവും വർധിപ്പിക്കുന്നു.  

അമേരിയ്ക്കയിലേക്ക് കുടിയേറിയ വിവിധ മലയാളികള്‍ ആരാധനാലയങ്ങളില്‍ അംഗത്വം സ്വീകരിക്കുന്നു. ക്രൈസ്തവരായ മലയാളികള്‍ വിവിധ സഭാനേതൃത്വത്തില്‍ നടത്തുന്ന സെമിനാറുകളിലും, പ്രഭാഷണങ്ങളിലും പങ്കെടുക്കുന്നു.

English Summary:

Celebrations and Gatherings of American Malayalees in North East America