ഡാലസ് ∙ സഹനജീവിതസമര്‍പ്പണത്തിലൂടെ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട വിശുദ്ധ അല്‍ഫോസാമ്മയുടെ തിരുനാള്‍ മഹോത്സവം വിശുദ്ധയുടെ നാമത്തില്‍ ഭാരതത്തിനു പുറത്തു ആദ്യമായി സ്ഥാപിച്ച കൊപ്പേല്‍ സെന്‍റ് അല്‍ഫോണ്‍സാ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ ജൂലൈ 19 മുതല്‍ 29 വരെ ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു. ആഗോള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ സഹനജീവിതസമര്‍പ്പണത്തിലൂടെ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട വിശുദ്ധ അല്‍ഫോസാമ്മയുടെ തിരുനാള്‍ മഹോത്സവം വിശുദ്ധയുടെ നാമത്തില്‍ ഭാരതത്തിനു പുറത്തു ആദ്യമായി സ്ഥാപിച്ച കൊപ്പേല്‍ സെന്‍റ് അല്‍ഫോണ്‍സാ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ ജൂലൈ 19 മുതല്‍ 29 വരെ ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു.

ആഗോള സീറോമലബാര്‍ സഭയുടെ ചിക്കാഗോ രൂപതാ വികാരി ജനറാള്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം ജൂലൈ 19ന് വെള്ളിയാഴ്ച ആര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച് നടത്തുന്ന കൊടിയേറ്റത്തോടെ തിരുനാളിനു തുടക്കം കുറിക്കും. റവ. ഫാ. കുര്യന്‍ നടുവിലച്ചേലില്‍ (ചിക്കാഗോ രൂപതാ പ്രോക്യൂറേറ്റര്‍), റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ(വികാരി, സെന്‍റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച്, ന്യൂയോര്‍ക്ക്) ഉള്‍പ്പെടെ വിവിധ ദേവാലയങ്ങളിലെ പുരോഹിതന്മാര്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനകള്‍ തിരുനാള്‍ ദിനങ്ങളുടെ ഭാഗമായുണ്ടായിരിക്കും. 29ന് നടക്കുന്ന ആഘോഷപൂര്‍ണ്ണമായ പാട്ടുകുര്‍ബാനയ്ക്കു ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് നേതൃത്വമേകും.

ADVERTISEMENT

ജൂലൈ 27ന് പ്രമൂഖ ഗായകനും നടനുമായ വിജയ് യേശുദാസും പ്രശസ്ത തെലുങ്ക് ഡ്രമ്മര്‍ മെഹറും ചേര്‍ന്നൊരുക്കുന്ന ഗാനസന്ധ്യ തിരുനാളിന്‍റെ മുഖ്യാകര്‍ഷണമാണ്. ഇതോടൊപ്പം മലയാളഭാഷയുടെ പിതാവായി അറിയപ്പെടുന്ന തുഞ്ചത്തെഴുത്തഛന്‍റെ ജീവിതത്തെ ആസ്പദമാക്കി രചിക്കപ്പെട്ട  എഴുത്തഛന്‍ എന്ന ചരിത്രനാടകം ജൂലൈ 20ന് വൈകിട്ട് ഡാലസ് ഭാരതകലാ തിയറ്റേഴ്സ് അവതരിപ്പിക്കുന്നു. തിരുനാള്‍ മഹോത്സവത്തിന്‍റെ വിജയത്തിനും വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ നാമത്തിലുള്ള പ്രാര്‍ത്ഥനകളിലും പ്രത്യേക ചടങ്ങുകളിലും ഹൃദയപൂര്‍വ്വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവിശ്വാസികളേയും ക്ഷണിക്കുന്നതായി വികാരി റവ. ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസിസ്റ്റന്‍റ് വികാരി റവ. ഫാ. ജിമ്മി എടക്കുളത്തൂര്‍ എന്നിവര്‍ അഭ്യർഥിച്ചു.

തിരുനാളിനോടനുബന്ധിച്ചു കേരളത്തില്‍ ഭവനദാന കാരൂണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റവ.ഫാ. ജിജോ കുര്യനുമായി സഹകരിച്ച് ഭവനരഹിതര്‍ക്കുള്ള സഹായപദ്ധതിയും റവ.ഫാ. വാള്‍ട്ടര്‍ ചേലാപ്പള്ളിയോടൊപ്പം സഹകരിച്ച് ഡയാലസീസ് പ്രോജക്റ്റും നടത്തുവാന്‍ തിരുനാള്‍ കമ്മിറ്റി തീരുമാനിച്ചു. ജോജോ കോട്ടയ്ക്കല്‍, അജോമോന്‍ ജോസഫ്, എന്നിവരുടെ നേതൃത്വത്തില്‍ രാജേഷ് ജോര്‍ജ്, ബാബു മാത്യു, അപ്പച്ചന്‍ ഔസേപ്പ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന 72 പ്രസുദേന്തികളുടെ പ്രവര്‍ത്തക കമ്മിറ്റിയാണ് തിരുനാള്‍ ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നത്.  ദേവാലയ ട്രസ്റ്റിമാരായ: ജോഷി കുര്യാക്കോസ്, രഞ്ജിത് തലക്കോട്ടൂര്‍, റോബിന്‍ ചിറയത്ത്, റോബിന്‍ കുര്യന്‍, ദേവാലയ സെക്രട്ടറി സെബാസ്റ്റ്യന്‍ പോള്‍ വിതയത്തില്‍ തുടങ്ങിയവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്കു നേതൃത്വമേകുന്നു.

ADVERTISEMENT

തിരുനാള്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: റവ.ഫാ. മാത്യൂസ് മുഞ്ഞനാട്ട്(6024108843), റവ.ഫാ. ജിമ്മി എടക്കുളത്തൂര്‍ (6303336270), ജോഷി കുര്യക്കോസ്(7577466282), ജോജോ കോട്ടയ്ക്കല്‍ (9729041857), അജോമോന്‍ ജോസഫ് (2144948416)

English Summary:

Feast of St Alphonsa Catholic Church in Dallas

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT