പെൻസിൽവേനിയ∙ ഈ മാസം 13 ന് പ്രചാരണ റാലിയിൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വധിക്കാൻ ശ്രമിച്ച തോമസ് മാത്യു ക്രൂകസ് (20) ആക്രമണത്തിന് മുൻപുള്ള ദിവസങ്ങളിൽ യുഎസ് മുൻ പ്രസിഡന്‍റ് ജോൺ എഫ് കെന്നഡിയുടെ കൊലപാതക വിവരം ഓൺലൈനിൽ തിരഞ്ഞു. ഇക്കാര്യം എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേയാണ് വെളിപ്പെടുത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെന്നഡിയെ വധിച്ച  'ഓസ്വാൾഡ് കെന്നഡിയിൽ നിന്ന് എത്ര അകലെയായിരുന്നു' എന്ന് ഗൂഗിളിൽ തോമസ് തിരഞ്ഞതായി റേ ബുധനാഴ്ച  കോൺഗ്രസ് കമ്മിറ്റിക്ക് മുൻപാകെ വെളിപ്പെടുത്തി. പ്രശസ്തരായ വ്യക്തികളുടെ വിവരങ്ങൾക്കായി ഇന്‍റർനെറ്റിൽ തോമസ് തിരച്ചിൽ നടത്തിയിരുന്നു. പക്ഷേ ഇതിന് വ്യക്തമായ പാറ്റേൺ ഇല്ലായിരുന്നു. ജൂലൈ 6 നോട് അനുബന്ധിച്ച് തോമസ്  പെൻസിൽവേനിയയിലെ ട്രംപിന്‍റെ പ്രചാരണ റാലിയെ ലക്ഷ്യമിടാൻ തീരുമാനിച്ചത്. 

ADVERTISEMENT

കൃത്യം നടത്താനുള്ള കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനായുള്ള അന്വേഷണം നടക്കുകയാണ്. പെൻസിൽവേനിയയിലെ റാലിയിൽ തോമസ് എട്ട് തവണ വെടിയുതിർത്തു. സംഭവത്തിൽ ഗൂഢാലോചന നടന്നതിന് തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. ജൂലൈ 13 ന് ട്രംപ് വേദിയിലെത്തുന്നതിന് രണ്ട് മണിക്കൂർ മുൻപ് വേദിക്ക്  ഏകദേശം 200 മീറ്റർ അകലെ തോമസ് ഡ്രോൺ പറത്തി. ഏകദേശം 11 മിനിറ്റാണ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്. ഡ്രോണും അതിന്‍റെ കൺട്രോളറും തോമസിന്‍റെ കാറിൽ നിന്ന് കണ്ടെടുത്തു. ഇതിന് പുറമെ കാറിലും വസതിയിൽ നിന്നും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി എഫ്ബിഐ മേധാവി വ്യക്തമാക്കി.

English Summary:

Trump shooter googled John F Kennedy's assassination week before attack

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT