ജോർജിയ ∙ ജോർജിയയിൽ ഗർഭിണിയായ കൗമാരക്കാരി കൊല്ലപ്പെട്ട കേസിൽ മുൻ കാമുകൻ അറസ്റ്റിൽ. പതിനാറുകാരിയായ മിയ കാമ്പോസിനെയാണ് കഴിഞ്ഞയാഴ്ച വനപ്രദേശത്ത് കൊല്ലപ്പെട്ട നിലയിൽ വീട്ടുകാർ കണ്ടെത്തിയത്.

ജോർജിയ ∙ ജോർജിയയിൽ ഗർഭിണിയായ കൗമാരക്കാരി കൊല്ലപ്പെട്ട കേസിൽ മുൻ കാമുകൻ അറസ്റ്റിൽ. പതിനാറുകാരിയായ മിയ കാമ്പോസിനെയാണ് കഴിഞ്ഞയാഴ്ച വനപ്രദേശത്ത് കൊല്ലപ്പെട്ട നിലയിൽ വീട്ടുകാർ കണ്ടെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോർജിയ ∙ ജോർജിയയിൽ ഗർഭിണിയായ കൗമാരക്കാരി കൊല്ലപ്പെട്ട കേസിൽ മുൻ കാമുകൻ അറസ്റ്റിൽ. പതിനാറുകാരിയായ മിയ കാമ്പോസിനെയാണ് കഴിഞ്ഞയാഴ്ച വനപ്രദേശത്ത് കൊല്ലപ്പെട്ട നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. പതിനേഴുകാരനായ ജീസസ് മൺറോയ്‌ക്കെതിരെ ക്രൂരമായ കൊലപാതകം, ഭ്രൂണഹത്യ, ഗുരുതര ആക്രമണം എന്നീ കുറ്റങ്ങൾക്കാണ് കേസെടുത്തിരിക്കുന്നതെന്ന് ഗ്വിന്നറ്റ് കൗണ്ടി പൊലീസ് വ്യക്തമാക്കി.

അറ്റ്‌ലാന്റയിൽ നിന്ന് 35 മൈൽ കിഴക്കുള്ള ലോഗൻവില്ലെ നഗരത്തിലെ വനപ്രദേശത്ത്  ജൂലൈ 15-ന് രാവിലെയാണ് കൗമാരക്കാരിയെ മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. മിയയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് ഏകദേശം 7 മൈൽ കിഴക്കുള്ള സ്നെൽവില്ലെ നഗരത്തിലാണ് മൺറോയ് താമസിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പൊലീസിന് തെറ്റായ മൊഴി നൽകിയതിന് മൺറോയെ  ജൂലൈ 17 ന്  അറസ്റ്റ് ചെയ്തിരുന്നു.

ADVERTISEMENT

മിയയുടെ മൃതദേഹം കണ്ടെത്തിയ വിവരം, പെൺകുട്ടിയുടെ കുടുംബം  പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. മരണത്തിന്റെ തലേദിവസം രാത്രി മിയ അജ്ഞാതനായ ഒരാളോടൊപ്പം വീട് വിട്ടുപോയതായി കുടുംബം പൊലീസിനോട് വ്യക്തമാക്കി. മിയയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ശ്വാസംകിട്ടതെയുള്ള മരണമാണെന്നും വ്യക്തമായിരുന്നു.

English Summary:

Pregnant Georgia Teen's Ex-Boyfriend Charged with Murder in Connection to her Death