താൻ കരുതലും സ്‌നേഹമുള്ള അമ്മ, കുട്ടികൾ മരിച്ചതിന് കാരണം തന്റെ അശ്രദ്ധ; വിചിത്ര വാദവുമായി ലോനിസ്
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം അമിതമായി ചൂടേറ്റതാണ് മരണകാരണം.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം അമിതമായി ചൂടേറ്റതാണ് മരണകാരണം.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം അമിതമായി ചൂടേറ്റതാണ് മരണകാരണം.
നോർത്ത് കാരോലൈന ∙ അമേരിക്കയിലെ നോർത്ത് കരോലൈനയിൽ കാറിനുള്ളിൽ പൂട്ടിയിട്ടതിനെ തുടർന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ ചൂടേറ്റ് മരിച്ച സംഭവത്തിൽ അമ്മയ്ക്ക് കൊലപാതക കുറ്റത്തിന് കോടതി ശിക്ഷ വിധിച്ചു. ലോനിസ് ബാറ്റിൽ (31) ആണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. രണ്ടു വയസുള്ള ട്രിനിറ്റി മിൽബൺ, മൂന്നു വയസുള്ള അമോറ എന്നിവരാണ് മരിച്ചത്.
2022 ഓഗസ്റ്റിൽ നടന്ന ഈ സംഭവത്തിൽ, ആറ് മണിക്കൂറോളം കുട്ടികളെ കാറിൽ തനിച്ചാക്കിയ അമ്മ തിരിച്ചെത്തിയപ്പോഴും കുട്ടികൾ മരിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം അമിതമായി ചൂടേറ്റതാണ് മരണകാരണം.
തനിക്ക് തെറ്റ് പറ്റിയതായി പ്രതി കോടതിയിൽ കുറ്റ സമ്മതം നടത്തി. അശ്രദ്ധ സംഭവിച്ചു പോയി താൻ കരുതലും സ്‌നേഹമുള്ള അമ്മയുമാണെന്നും പ്രതി അവകാശപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.