എട്ടു മാസം നീണ്ട കോമയിൽ തിരിച്ചു വന്ന യുവാവ് അപകടത്തിൽ മരിച്ചു
244 ദിവസം കോമയിൽ കഴിഞ്ഞ ശേഷം ജീവിതത്തിലേക്ക് തിരിച്ചുരുന്നതിനിടെ യുവാവിന് ദാരുണാന്ത്യം.
244 ദിവസം കോമയിൽ കഴിഞ്ഞ ശേഷം ജീവിതത്തിലേക്ക് തിരിച്ചുരുന്നതിനിടെ യുവാവിന് ദാരുണാന്ത്യം.
244 ദിവസം കോമയിൽ കഴിഞ്ഞ ശേഷം ജീവിതത്തിലേക്ക് തിരിച്ചുരുന്നതിനിടെ യുവാവിന് ദാരുണാന്ത്യം.
ഫ്ലോറിഡ ∙ 244 ദിവസം കോമയിൽ കഴിഞ്ഞ ശേഷം ജീവിതത്തിലേക്ക് തിരിച്ചുരുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. 2017 ലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് എട്ടു മാസം കോമയിൽ കഴിഞ്ഞ ഫ്ലോറിഡ സ്വദേശി ഡ്രൂ കോൺ (30) ആണ് ട്രക്ക് അപകടത്തിൽ മരിച്ചത്. ജാക്‌സൺവില്ലെയിലെ കോളിൻസ് റോഡിലൂടെ നടക്കുന്നതിനിടെയാണ് ഡ്രൂ കോൺ അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഡ്രൂ മരിച്ചു.
എട്ടു മാസത്തിന് ശേഷം കോമയിൽ നിന്നും ഉണർന്ന ഡ്രൂ കോൺ തനിക്ക് കുഴപ്പം ഒന്നുമില്ലെന്നായിരുന്നു അമ്മ യോലാൻഡ ഓസ്ബോൺ-കോണിനോട് പറഞ്ഞിരുന്നത്. ശേഷം വർഷങ്ങളോളം നീണ്ടുനിന്ന ചികിത്സയിലൂടെയാണ് ഡ്രൂ വീണ്ടും നടന്ന് തുടങ്ങിയത്. ഡ്രൂവിന്‍റെ ജീവിത്തതിലേക്കുള്ള തിരിച്ചുവരവ് അദ്ഭുതമായാണ് ആളുകൾ വിശേഷിപ്പിച്ചിരുന്നത്.