2024ൽ ഇന്ത്യയിൽ നിന്നും 18 ലക്ഷത്തിലധികം സന്ദർശകരെ പ്രതീക്ഷിച്ച് അമേരിക്ക
2023ൽ, ഇന്ത്യയിലെ യുഎസ് എംബസിയും കോൺസുലേറ്റുകളും 7 ലക്ഷത്തിലധികം സന്ദർശക വീസകൾ ഉൾപ്പെടെ 14 ലക്ഷം യുഎസ് വീസകളാണ് പ്രോസസ്സ് ചെയ്തത്. ഈ വർഷം ഇന്ത്യയിൽ നിന്ന് 18 ലക്ഷത്തിലധികം സന്ദർശകരെ യുഎസ് പ്രതീക്ഷിക്കുന്നുവെന്ന് യുഎസ് കോൺസൽ ജനറൽ മെലിൻഡ പാവെക്.

ന്യൂയോർക്ക് ∙ ഈ വർഷം ഇന്ത്യയിൽ നിന്ന് 18 ലക്ഷത്തിലധികം സന്ദർശകരെ യുഎസ് പ്രതീക്ഷിക്കുന്നുവെന്ന് യുഎസ് കോൺസൽ ജനറൽ മെലിൻഡ പാവെക്. കൊൽക്കത്തയിലെ പുതിയ വീസ അപേക്ഷാ കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പാവെക് ഇക്കാര്യം പറഞ്ഞത്. ഇത് യുഎസ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
2023ൽ, ഇന്ത്യയിലെ യുഎസ് എംബസിയും കോൺസുലേറ്റുകളും 7 ലക്ഷത്തിലധികം സന്ദർശക വീസകൾ ഉൾപ്പെടെ 14 ലക്ഷം യുഎസ് വീസകളാണ് പ്രോസസ്സ് ചെയ്തത്. യാത്രയിലും സാംസ്കാരിക വിനിമയത്തിലുമുള്ള ഇരുരാജ്യങ്ങളുടെയും ശക്തമായ താൽപ്പര്യമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ഇന്ത്യയിലെ യുഎസ് മിഷന്റെ വീസ കോർഡിനേറ്ററായ ജെഫ്രി മൈൽസ് പറഞ്ഞു.
വീസ പ്രോസസിങ് കാര്യക്ഷമത വർധിപ്പിക്കാനായാണ് പുതിയ അപേക്ഷാ കേന്ദ്രത്തിന് തുടക്കമിട്ടത്. മുമ്പത്തേതിനേക്കാൾ ഇരട്ടിയോളം ഇൻടേക്ക് വിൻഡോകൾ പുതിയ വീസ കേന്ദ്രത്തിൽ ഉണ്ടെന്ന് യുഎസ് കോൺസുലേറ്റിന്റെ പ്രസ്താവനയിൽ പറയുന്നു.