മത്സരിക്കാൻ ഒപ്പിട്ട് കമല; ട്രംപുമായി വാക്പോര്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഫോമുകളിൽ ഔദ്യോഗികമായി ഒപ്പിട്ടുവെന്നു വൈസ് പ്രസിഡന്റ് കമല ഹാരിസ് അറിയിച്ചു.

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഫോമുകളിൽ ഔദ്യോഗികമായി ഒപ്പിട്ടുവെന്നു വൈസ് പ്രസിഡന്റ് കമല ഹാരിസ് (59) അറിയിച്ചു. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായുള്ള ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് ആദ്യമുണ്ടാകും. പാർട്ടിസ്ഥാനാർഥിയാകാൻ മറ്റാരും രംഗത്തുവന്നിട്ടില്ല. നിലവിൽ 40ൽ ഏറെ യുഎസ് സംസ്ഥാനങ്ങളിൽനിന്നുള്ള പാർട്ടി പ്രതിനിധികളുടെ പിന്തുണ കമല നേടിയിട്ടുണ്ട്.
ഓഗസ്റ്റ് 7ന് അകം വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെയും തിരഞ്ഞെടുക്കണം. തിരഞ്ഞെടുപ്പു പ്രചാരണം ശക്തമായതോടെ കമല – ട്രംപ് വാക്പോര് കനത്തു. ട്രംപിന്റെ വാദങ്ങളെല്ലാം വിചിത്രമാണെന്നും അദ്ദേഹം അമേരിക്കയെ പിന്നോട്ടു കൊണ്ടുപോകുകയാണെന്നും കമല തിരഞ്ഞെടുപ്പുയോഗത്തിൽ പറഞ്ഞു. സ്ഥിരതയില്ലാത്തവളും ദുഷ്ടബുദ്ധിയുമാണു കമല എന്ന് ട്രംപ് ആക്ഷേപം ചൊരിഞ്ഞു. കമല ജയിച്ചാൽ അമേരിക്കൻ സ്വപ്നത്തിന് അന്ത്യമാകുമെന്നും പറഞ്ഞു. വിവിധ അഭിപ്രായ വോട്ടെടുപ്പുകളിൽ നിലവിൽ കമലയാണു മുന്നിലുള്ളത്.