ഗ്രീൻ കാർഡ് ഉടമകൾക്ക് സന്തോഷ വാർത്ത; വെറും മൂന്നാഴ്ചയ്ക്കുള്ളിൽ യുഎസ് പൗരത്വം
യോഗ്യരായ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിൻ കീഴിൽ വെറും മൂന്നാഴ്ചയ്ക്കുള്ളിൽ യുഎസ് പൗരത്വം ലഭിക്കുമെന്ന് ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻഡേഴ്‌സ് (എഎപിഐ) വിക്ടറി ഫണ്ട് ചെയർമാനും സ്ഥാപകനുമായ ശേഖർ നരസിംഹൻ പറഞ്ഞു.

വാഷിങ്ടൻ ∙ യുഎസിൽ പൗരത്വം നേടാനായ് കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത. യോഗ്യരായ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിൻ കീഴിൽ വെറും മൂന്നാഴ്ചയ്ക്കുള്ളിൽ യുഎസ് പൗരത്വം ലഭിക്കുമെന്ന് ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻഡേഴ്‌സ് (എഎപിഐ) വിക്ടറി ഫണ്ട് ചെയർമാനും സ്ഥാപകനുമായ ശേഖർ നരസിംഹൻ പറഞ്ഞു.
ഗ്രീൻ കാർഡ് ഉടമകൾക്ക് പൗരത്വം നേടാനും നവംബർ 5 ന് നടക്കുന്ന തിരഞ്ഞടുപ്പിൽ വോട്ട് രേഖപ്പെടുത്താനായ് റജിസ്റ്റർ ചെയ്യാനും സാധിക്കുമെന്ന് ശേഖർ നരസിംഹൻ പറയുന്നു. പൗരത്വം ലഭിക്കുന്നതിനായ് പല സംസ്ഥാനങ്ങളിലും സമയപരിധി ഉണ്ട്, അതിനാൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യണ്ടി വരും. പൗരത്വത്തിന് അർഹത നേടുന്നതിന്, ഗ്രീൻ കാർഡ് ഉടമകൾ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും യുഎസിൽ താമസിച്ചിരിക്കണം.
ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ കണക്കനുസരിച്ച്, 2022-ൽ യുഎസിൽ 12.9 ദശലക്ഷം ഗ്രീൻ കാർഡ് ഉടമകൾ താമസിക്കുന്നുണ്ട്, ഇവരിൽ 9.2 ദശലക്ഷം ഗ്രീൻ കാർഡ് ഉടമകളും യുഎസ് പൗരന്മാരാകാൻ യോഗ്യത നേടിയവരാണ്. സാധാരണഗതിയിൽ, ഓരോ സാമ്പത്തിക വർഷവും ഏകദേശം 1 ദശലക്ഷം ആളുകളാണ് ഗ്രീൻ കാർഡ് ഉടമകളാകുന്നത്.