വിദേശ വനിതയെ കാട്ടിൽ കെട്ടിയിട്ടത് മുൻഭർത്താവ്; വധശ്രമത്തിന് കേസ്
ന്യൂയോർക്ക് / മുംബൈ ∙ യുഎസ് പൗരത്വമുള്ള ലളിത കായിയെ (50) കാട്ടിൽ മരത്തിൽ കെട്ടിയിട്ടതിന് മുൻ ഭർത്താവിനെതിരെ വധശ്രമം അടക്കമുളള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

ന്യൂയോർക്ക് / മുംബൈ ∙ യുഎസ് പൗരത്വമുള്ള ലളിത കായിയെ (50) കാട്ടിൽ മരത്തിൽ കെട്ടിയിട്ടതിന് മുൻ ഭർത്താവിനെതിരെ വധശ്രമം അടക്കമുളള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. മുൻ ഭർത്താവാണു ക്രൂരതയ്ക്കു പിന്നിലെന്ന കുറിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ്. ഇയാളെ കണ്ടെത്താൻ തമിഴ്നാട്ടിലും ഗോവയിലും പൊലീസ് അന്വേഷണം ഉൗർജിതമാക്കി.
ലളിത കായി നിലവിൽ ഗോവ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തെങ്കിലും കാര്യമായി സംസാരിക്കുന്നില്ല. മാനസിക പ്രശ്നങ്ങൾ ഉള്ളതായും പൊലീസ് സംശയിക്കുന്നു. ഒൗദ്യോഗികമായി മൊഴി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
പാസ്പോർട്ടിന്റെ പകർപ്പും തമിഴ്‌നാട് വിലാസമുള്ള ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളും കണ്ടെത്തിയിരുന്നു. 10 വർഷമായി തമിഴ്നാട്ടിലാണു താമസിക്കുന്നതെന്നാണു സൂചന. മുംബൈയിൽ നിന്ന് 450 കിലോമീറ്റർ അകലെ കൊങ്കണിലെ സിന്ധുദുർഗ് ജില്ലയിലെ വനമേഖലയിൽ എങ്ങനെയെത്തി എന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിക്കുകയാണെന്നും ബന്ധുക്കളെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.