യുഎസ് മുൻ പ്രസിഡന്‍റ് ബാരാക് ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒബാമ ജനിച്ചത് അമേരിക്കൻ ഐക്യ നാടുകളിലാണോ എന്ന ചോദ്യം ഉയർന്നിരുന്നു.

യുഎസ് മുൻ പ്രസിഡന്‍റ് ബാരാക് ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒബാമ ജനിച്ചത് അമേരിക്കൻ ഐക്യ നാടുകളിലാണോ എന്ന ചോദ്യം ഉയർന്നിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് മുൻ പ്രസിഡന്‍റ് ബാരാക് ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒബാമ ജനിച്ചത് അമേരിക്കൻ ഐക്യ നാടുകളിലാണോ എന്ന ചോദ്യം ഉയർന്നിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ യുഎസ് മുൻ പ്രസിഡന്‍റ് ബാരാക് ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒബാമ ജനിച്ചത് അമേരിക്കൻ ഐക്യ നാടുകളിലാണോ എന്ന ചോദ്യം ഉയർന്നിരുന്നു. ഒബാമ ജനിച്ചത് യുഎസിന്‍റെ ഭാഗമായ ഹവായ് ദ്വീപുകളിലൊന്നിലാണ് എന്ന മറുപടിയിൽ വിവാദം കെട്ടടങ്ങി. ഇതിനിടയിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടന്നു, ഒബാമ ജയിച്ചു, ചോദ്യോത്തരങ്ങൾ അവിടെ അവസാനിച്ചു.

ഇപ്പോൾ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയാകാൻ സാധ്യതയുള്ള വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വംശീയതയെ ചൊല്ലിയാണ് പുതിയ വിവാദം.  രാഷ്ട്രീയക്കാരിയായ കമല ഹാരിസ് തന്‍റെ രണ്ടു വംശങ്ങളിൽ നിന്നുള്ള ജനനം തന്‍റെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു. താൻ കലിഫോർണിയയിൽ പ്രോസിക്യൂട്ടർ ആയിരുന്നപ്പോൾ ചെയ്ത പല കാര്യങ്ങളും വീണ്ടും കമല ഹാരിസ് ആവർത്തിക്കുന്നുണ്ട്. എന്നാൽ അവിടെ അവർ തന്‍റെ ഇന്ത്യൻ വംശീയതയായിരുന്നു ഉയർത്തിപിടിച്ചതെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

ADVERTISEMENT

വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴാണ് തന്‍റെ അമ്മയുടെ ഇന്ത്യൻ വംശാവലിയേക്കാൾ തനിക്കു ഗുണകരമാവുക തന്‍റെ അച്ഛന്‍റെ വംശാവലിയാണെന്നു അവർ മനസിലാക്കിയത്. ഇന്ത്യൻ അമേരിക്കൻ ജനങ്ങൾ അമേരിക്കയിൽ ഏതാണ്ട് നാല് ശതമാനമേ ഉള്ളൂ. ഇതിൽ വോട്ടവകാശം ഇല്ലാത്ത കുട്ടികളും ഉൾപ്പെടുന്നു. കറുത്ത വർഗക്കാർ ഏതാണ്ട് പതിനെട്ടു ശതമാനം വരുമെന്ന് സെൻസസ് ബ്യൂറോ പറയുന്നു. എപ്പോഴും നാലിനേക്കാൾ പതിനെട്ടു വലുതാണ്. മാത്രമല്ല പതിനെട്ടിന്‍റെ അംഗങ്ങൾ പ്രബലരാണെന്നു ദശകങ്ങളായി തെളിയിച്ചു വരികയുമാണ്.

കമല ഹാരിസ് വളരെ തീവ്രമായ തിരഞ്ഞടുപ്പ് പ്രചാരണത്തിലാണ്. പുറത്തു വരുന്ന സർവേകൾ അവർക്കു മുൻ‌തൂക്കം കല്പിക്കുന്നു. പ്രചാരണ യോഗങ്ങളിൽ അവർ തന്‍റെ ഇന്ത്യൻ പാരമ്പര്യത്തെ കുറിച്ച് മിണ്ടാറില്ല. മറ്റൊരു ന്യൂന പക്ഷ വിഭാഗമായ ഹിസ്പാനിക്കുകളെ കുറിച്ചും മിണ്ടാറില്ല. ഈ സാഹചര്യത്തിൽ റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥി മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കമല ഹാരിസ് ഇന്ത്യക്കാരി അല്ല കറുത്ത വർഗക്കാരിയാണ് എന്ന് പറയുന്നെങ്കിൽ കുറ്റം പറയാനാകില്ല. 

ADVERTISEMENT

തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ തങ്ങളുടെ എതിരാളികളെ കുറിച്ച് അർധ സത്യവും കള്ളവും പറയാറുണ്ട്. താൻ പകുതി കറുത്ത വർഗക്കാരിയും പകുതി ഇന്ത്യക്കാരിയുമാണെന്നു അഭിമാനപൂർവം, തന്റേടത്തോടെ പറയുവാൻ അവർക്കു കഴിയണം. മറ്റെല്ലാ വിഷയങ്ങളിലും തന്റേടത്തോടെ, ആർജവത്തോടെ പ്രതികരിക്കുവാൻ കഴിയുന്ന കമല ഹാരിസിന് ഇത് നിഷ്പ്രയാസം സാധിക്കും.

കറുത്ത വർഗക്കാരി ബാലിക ആയിരുന്നതിനാൽ തനിക്കു  വെളുത്ത വർഗ്ഗക്കാരായ കുട്ടികൾ കയറുന്ന സ്കൂൾ ബസിൽ കയറാൻ കഴിഞ്ഞിരുന്നില്ല എന്ന പഴയ കഥ അവർ ഇപ്പോഴും ആവർത്തിക്കാറുണ്ട്‌. എന്നാൽ ആ സമയത്ത് തന്‍റെ ഇന്ത്യക്കാരി അമ്മ അനുഭവിച്ച കഷ്ടപ്പാടുകളും പ്രശ്നങ്ങളും എന്തായിരുന്നു എന്നവർ ഇത് വരെ പറഞ്ഞിട്ടില്ല.

ADVERTISEMENT

ഹാരിസ് തനിക്കൊപ്പം വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി ചേർക്കാൻ സാധ്യതയുള്ള ആറ്‌ പേരെ കുറിച്ചാണ് മാധ്യമങ്ങൾ പറയുന്നത്. എല്ലാവരും കമല ഹാരിസിന്‍റെ അതേ പ്രായത്തിലുള്ളവർ (59  വയസു കഴിഞ്ഞവർ), അല്ലെങ്കിൽ അതിനേക്കാൾ ചെറുപ്പം. മിനിസോഡ ഗവർണർ ടിം വാൾസ്, പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപിറോ, ഇല്ലിനോയ് ഗവർണർ ജെ ബി പ്രിറ്റ്‌സ്‌കേർ, കെന്റക്കി ഗവർണർ ആൻഡി ബാഷെയർ,  അരിസോന സെനറ്റർ മാർക്ക് കെല്ലി, ട്രാൻസ്പോർടാഷൻ സെക്രട്ടറി പീറ്റ്‌ ബറ്റീജ് എന്നിവരാണ് ആ ആറ്‌ പേര്. ഷാപിറോ സ്ഥാനാർഥികളുടെ പേരുകൾ പരിശോധിക്കുന്ന കമ്മിറ്റിയെ കണ്ടു എന്നാണ് വിവരം. ആ മീറ്റിങ്ങിൽ കമല ഹാരിസ് പങ്കെടുത്തിരുന്നില്ല. 

English Summary:

Racism rears its head again