ഹൂസ്റ്റൺ ∙ ഇന്ത്യൻ എയർഫോഴ്‌സ് വിങ് കമാൻഡർ ശുഭാൻഷു ശുക്ലയെ ഇന്ത്യ-യുഎസ് ദൗത്യത്തിന്റെ പ്രധാന ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുത്തതായി ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.

ഹൂസ്റ്റൺ ∙ ഇന്ത്യൻ എയർഫോഴ്‌സ് വിങ് കമാൻഡർ ശുഭാൻഷു ശുക്ലയെ ഇന്ത്യ-യുഎസ് ദൗത്യത്തിന്റെ പ്രധാന ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുത്തതായി ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ ഇന്ത്യൻ എയർഫോഴ്‌സ് വിങ് കമാൻഡർ ശുഭാൻഷു ശുക്ലയെ ഇന്ത്യ-യുഎസ് ദൗത്യത്തിന്റെ പ്രധാന ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുത്തതായി  ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.  ഇദ്ദേഹം  ഐഎസ്എസിൽ തിരഞ്ഞെടുത്ത ശാസ്ത്ര ഗവേഷണവും സാങ്കേതിക പ്രദർശന പരീക്ഷണങ്ങളും ഏറ്റെടുക്കും. ബഹിരാകാശ ബോധവൽക്കരണ പ്രവർത്തനങ്ങളിലും ഏർപ്പെടും. ഈ ദൗത്യത്തിനിടെ ലഭിച്ച അനുഭവങ്ങൾ ഇന്ത്യൻ ഹ്യൂമൻ സ്‌പേസ് പ്രോഗ്രാമിന് ഗുണകരമാകുകയും ഐഎസ്ആർഒയും നാസയും തമ്മിലുള്ള  ബഹിരാകാശ യാത്രാ സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യും. ഗഗൻയാൻ ദൗത്യം ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയാണ്, ഇതിനായി വിവിധ ഐഎസ്ആർഒ കേന്ദ്രങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ നടക്കുന്നു.

ഗഗൻയാൻ ദൗത്യത്തിൽ മനുഷ്യന്റെ സുരക്ഷ പരമപ്രധാനമാണ്. ഇത് ഉറപ്പാക്കുന്നതിന്, എഞ്ചിനീയറിംഗ് സംവിധാനങ്ങളും മനുഷ്യ കേന്ദ്രീകൃത സംവിധാനങ്ങളും അടങ്ങുന്ന വിവിധ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും യാഥാർഥ്യമാക്കുകയും ചെയ്യുന്നു. 2035-ഓടെ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ’ സ്ഥാപിക്കാനും 2040-ഓടെ ആദ്യത്തെ ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയയ്ക്കാനുമാണ് ഇന്ത്യ ഇപ്പോൾ ലക്ഷ്യമിടുന്നത്.

English Summary:

Group Captain Shubhanshu Shukla Selected for Indo-US Mission to Space Station: ISRO

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT