യുഎസ്: ഡെമോക്രാറ്റ് പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമായി, പ്രസിഡന്റ് സ്ഥാനാർഥി കമല തന്നെ; കൂടെ മത്സരിക്കാൻ ടിം വാൽസ്
വാഷിങ്ടൻ ∙ നവംബർ 5നു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസ് തന്നെയെന്ന് ഔദ്യോഗിക പ്രഖ്യാപനം. കമലയ്ക്കൊപ്പം മത്സരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാരെന്നും വ്യക്തമായി: മിനസോഡ സംസ്ഥാനത്തെ ഗവർണർ ടിം വാൽസ്.

വാഷിങ്ടൻ ∙ നവംബർ 5നു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസ് തന്നെയെന്ന് ഔദ്യോഗിക പ്രഖ്യാപനം. കമലയ്ക്കൊപ്പം മത്സരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാരെന്നും വ്യക്തമായി: മിനസോഡ സംസ്ഥാനത്തെ ഗവർണർ ടിം വാൽസ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ ഡോണൾഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായ ജെ.ഡി.വാൻസിനെയുമാണ് കമല ഹാരിസ് – ടിം വാൽസ് ടീം നേരിടുക. ഡെമോക്രാറ്റ് സ്ഥാനാർഥികളെ തീരുമാനിച്ചതോടെ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു രംഗം ഉഷാറായി.
വ്യക്തിപ്രഭാവം കൊണ്ടു വിസ്മയം തീർക്കുകയോ ശ്രദ്ധേയ ഭരണനടപടികളിലൂടെ വൻ ശ്രദ്ധ പിടിച്ചുപറ്റുകയോ ചെയ്തിട്ടുള്ളയാളല്ല ടിം വാൽസ് (60). എന്നിരിക്കിലും റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെയും അവരുടെ സ്ഥാനാർഥിയായ മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയും വാൽസിന്റെ രൂക്ഷമായ വിമർശനങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലുൾപ്പെടെ തരംഗമായതാണ്. ട്രംപിനെയും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായ ജെ.ഡി. വാൻസിനെയും വിചിത്ര മനുഷ്യർ എന്നു വിളിച്ചു കടന്നാക്രമിച്ചതാണ് ഏറ്റവും പുതിയത്. കമല(59)യ്ക്കാപ്പം മത്സരിക്കാൻ ഏറ്റവും യോജിച്ചയാൾ വാൽസാണെന്നു പറയുന്ന ഡെമോക്രാറ്റ് നേതാക്കൾ അദ്ദേഹത്തിന്റെ പുരോഗമന നയങ്ങളും പ്രായോഗികവാദവുമെല്ലാം എടുത്തുപറഞ്ഞ് ആഘോഷത്തിലാണ്.
ആർമി നാഷനൽ ഗാർഡ് അംഗമായി സൈനികസേവനം നടത്തിയ വാൽസ് രാഷ്ട്രീയത്തിലിറങ്ങും മുൻപ് ഹൈസ്കൂൾ അധ്യാപകനും ഫുട്ബോൾ കോച്ചും ആയിരുന്നു. 6 തവണ കോൺഗ്രസ് അംഗമായിരുന്ന റിപ്പബ്ലിക്കൻ നേതാവിനെ 2006 ലെ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ച് ഗംഭീര അരങ്ങേറ്റം. 2018 ലാണ് മിനസോഡ ഗവർണറായത്. ഭാര്യ ഗ്വെൻ വിദ്യാഭ്യാസ വിദഗ്ധയാണ്. പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപിറോയായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനാർഥി സാധ്യതാപട്ടികയിൽ അവസാനഘട്ടം വരെയുണ്ടായിരുന്ന മറ്റൊരാൾ. വാൽസിനെക്കാൾ ജനപ്രിയനാണ് ഷാപിറോ. അദ്ദേഹമല്ല കമലയ്ക്കൊപ്പം മത്സരിക്കുന്നത് എന്നു വ്യക്തമായതോടെ റിപ്പബ്ലിക്കൻ പ്രചാരണസംഘം അൽപം ആശ്വാസത്തിലാണെന്നാണ് റിപ്പോർട്ടുകൾ.