ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ സെന്റ് തോമസ് ഡേ ആഘോഷം ഭക്തി സാന്ദ്രം
ന്യൂയോർക്ക് ∙ ഇന്ത്യാ കാത്തലിക് അസ്സോസ്സിയേഷൻ ഓഫ് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ഫൊറാന പള്ളിയിൽവച്ചു ദുക്റാന തിരുനാൾ ആചരിച്ചു. ബ്രോങ്ക്സ് സെന്റ് തോമസ് ഫൊറോനാ വികാരി റവ. ഫാ: കുര്യാക്കോസ് വടാനയുടെ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യ ബലിയിൽ റവ. ഫാ. യേശുദാസ് OCI സഹ
ന്യൂയോർക്ക് ∙ ഇന്ത്യാ കാത്തലിക് അസ്സോസ്സിയേഷൻ ഓഫ് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ഫൊറാന പള്ളിയിൽവച്ചു ദുക്റാന തിരുനാൾ ആചരിച്ചു. ബ്രോങ്ക്സ് സെന്റ് തോമസ് ഫൊറോനാ വികാരി റവ. ഫാ: കുര്യാക്കോസ് വടാനയുടെ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യ ബലിയിൽ റവ. ഫാ. യേശുദാസ് OCI സഹ
ന്യൂയോർക്ക് ∙ ഇന്ത്യാ കാത്തലിക് അസ്സോസ്സിയേഷൻ ഓഫ് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ഫൊറാന പള്ളിയിൽവച്ചു ദുക്റാന തിരുനാൾ ആചരിച്ചു. ബ്രോങ്ക്സ് സെന്റ് തോമസ് ഫൊറോനാ വികാരി റവ. ഫാ: കുര്യാക്കോസ് വടാനയുടെ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യ ബലിയിൽ റവ. ഫാ. യേശുദാസ് OCI സഹ
ന്യൂയോർക്ക് ∙ ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ഫൊറാന പള്ളിയിൽവച്ചു ദുക്റാന തിരുനാൾ ആചരിച്ചു. ബ്രോങ്ക്സ് സെന്റ് തോമസ് ഫൊറോനാ വികാരി റവ. ഫാ: കുര്യാക്കോസ് വടാനയുടെ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യ ബലിയിൽ റവ. ഫാ. യേശുദാസ് OCI സഹ കാർമ്മികനായിരുന്നു.
വിശുദ്ധ കുർബാനയ്ക്കു മുമ്പ് ഓഡിറ്റോറിയത്തിൽ ചേർന്ന സെമി ആനുവൽ ജനറൽ ബോഡിയിൽ പ്രസിഡന്റ് റോയ് ആന്റണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് പ്രകാശ് സെക്രട്ടറി റിപ്പോർട്ടും ട്രഷറർ മാത്യൂ ജോസഫ് ട്രഷറർ റിപ്പോർട്ടും അവതരിപ്പിച്ചു. ഈസ്റ്റർ ആഘോഷത്തിൽ സമാഹരിച്ച ചാരിറ്റിയുടെ ചെക്ക് പുനലൂർ വിളക്കുടിയിലെ സ്നേഹതീരത്തിനും കോട്ടയത്തെ നവ ജീവൻ ട്രസ്റ്റിനും കൈമാറിയ വിവരം പ്രസിഡന്റ് റോയ് ആന്റണി യോഗത്തിൽ അവതരിപ്പിച്ചു.
വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനം ബഹുമാനപ്പെട്ട എം എൽ എ അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യ്തു. സെക്രട്ടറി തോമസ് പ്രകാശ് എല്ലാവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് റോയ് ആന്റണി അധ്യക്ഷത വഹിച്ചു . ഈ പ്രവർത്തന വർഷം ഇതുവരെ ഇരുപതിനായിരത്തോളം ഡോളർ ഇന്ത്യാ കാത്തലിക് അസ്സോസ്സിയേഷനിലൂടെ വിവിധ സംഘടനകൾക്കും വ്യക്തികൾക്കും ചാരിറ്റി ചെയ്യുവാൻ സാധിച്ചതിലുള്ള നന്ദിയും സ്നേഹവും പ്രസിഡന്റ് റോയ് ആന്റണി ഏവരെയും അറിയിച്ചു.
ചിറമേൽ അച്ചന്റെ ഹംഗർ ഹണ്ട് പ്രസ്ഥാനത്തിന്റെ അമേരിക്കൻ അംബാസിഡറായ ഇന്ത്യാ കാത്തലിക് അസ്സോസ്സിയേഷൻ ഓഫ് അമേരിക്കയോട് ചേർന്നു പ്രവർത്തിക്കുന്ന ECHO, മെഗാ സ്പോൺസർ കെ ജെ ഗ്രിഗറിക്കും റോയ് ആന്റണി പ്രത്യേകം നന്ദി അർപ്പിച്ചു. വി. തോമാ ശ്ലീഹായുടെ വിശ്വാസവും സ്ഥൈര്യവും ക്രിസ്തീയതയുടെ മുഖ മുദ്രയാണെന്നും അതിന്റെ പ്രഘോഷണമാണ് ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ പിറവിക്കും ഇന്നും ശക്തമായി നിലനിൽക്കുന്നതിന്റെയും കാരണമെന്നും തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ മോൻസ് ജോസഫ് വ്യക്തമാക്കി.
ക്രിസ്തുവിനു മുന്നേ നടന്നു വഴിയൊരുക്കിയ സ്നാപക യോഹന്നാനെപോലെ, അമേരിക്കയിൽ, കേരള സഭകൾക്ക് വഴിയൊരുക്കിയത് ഇന്ത്യാ കാത്തലിക് അസ്സോസ്സിയേഷന്റെ പ്രവർത്തനങ്ങൾ ആയിരുന്നുവെന്നു അദ്ദേഹം അനുസ്മരിച്ചു. ക്രിസ്തുവിന്റെ സ്നേഹവും മാർത്തോമാ ശ്ലീഹായുടെ സ്ഥൈര്യവുമായി അമേരിക്കയിൽ എത്തിയ കേരളീയരായ വിശ്വാസികൾക്ക് തങ്ങളുടെ കൂട്ടായ്മയും വിശ്വാസവും നിലനിർത്താൻ ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ സേവനങ്ങൾ ഏറെ ഗുണം ചെയ്തു.
റവ. ഫാ. യേശുദാസ് ഓ ഐ സി (chaplain NYU Langone Hospital, Mineola), തന്റെ വചന സന്ദേശത്തിൽ തോമാ ശ്ലീഹയെപ്പോലെ നമുക്കും ശക്തമായ ക്രസ്തീയാനുഭവം ഉണ്ടാവണം എന്ന് ഉദ്ബോധിപ്പിച്ചു . അതിനായ് സ്വാർത്ഥത വെടിയണം. ക്രിസ്തുവോളം വളരാൻ എളിമയെന്ന ആയുധം ധരിക്കണം. ഏറ്റം അറിവുള്ളവനാണ് ഏറെ എളിമയുള്ളവൻ. അറിയാതിരിക്കും തോറും അഹന്ത വർദ്ധിക്കുന്നു. ഫലമുള്ള വൃക്ഷ ശാഖകൾ തലകുനിച്ചു നിൽക്കും. ഫലമില്ലാത്തവ ഉയർന്നു നിൽക്കും, അഹന്തയോടെ . അതുകൊണ്ട്, കുടുംബത്തിലും സമൂഹത്തിലും എളിമയുള്ളവരായി തീരുവാൻ അദ്ദേഹം ഏവരേയും ആഹ്വാനം ചെയ്യ്തു.
ക്രിസ്തുവിന്റെ സാഹോദര്യ ദൗത്യം വഹിക്കുന്ന കാത്തലിക് അസോസിയേഷന്റെ പ്രവർത്തനങ്ങൾ ഇന്നും പ്രസക്തവും സഭക്കും സമൂഹത്തിനും മുതൽക്കൂട്ടാണെന്നും റവ. ഫാ. യേശുദാസ് പ്രസ്താവിച്ചു. നമുക്കും അവനോടൊപ്പം പോയി മരിക്കാം എന്ന തോമാ ശ്ലീഹയുടെ നിർഭയത്വവും മൈലാപ്പൂരിലെ രക്ത സാക്ഷിത്വവും നമ്മുടെ വിശ്വാസത്തെ കൂടുതൽ ദൃഢപ്പെടുത്തുന്നുവെന്ന് ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ പോൾ ജോസ് അഭിപ്രായപ്പെട്ടു.
ചാരിറ്റി പ്രവർത്തനത്തിന്റെ തുടർച്ചയായി, കോട്ടയം ജില്ലയിലെ വാഴൂരിലെ ചെങ്കല്ലിലുള്ള “ആകാശ പറവകൾ “എന്ന അഗതി മന്ദിരത്തിനുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് ചാരിറ്റി ചെയർമാനും വൈസ് പ്രസിഡന്റുമായ ജോസഫ് മാത്യൂ ഇഞ്ചക്കലും ജോയിന്റ് സെക്രട്ടറി വത്സാ ജോസഫും ചേർന്ന് മോൻസ് ജോസഫ് എം എൽ എ ക്ക് കൈമാറി. തക്കല രൂപതയുടെ മിഷൻ പ്രവർത്തനത്തിനായി സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് ബിഷപ്പ് മാർ ജോർജ് രാജേന്ദ്രന് കൈമാറിയ വിവരം ബി ഓ ടി മെമ്പർ ആന്റോ വർക്കി സദസ്സിനെ അറിയിച്ചു.
തുടർന്നു നടന്ന കലാ സന്ധ്യയിൽ ഷാജി ജോസഫ്, മേരിക്കുട്ടി മൈക്കിൾ എന്നിവരുടെ ശ്രുതി മധുരങ്ങളായ ഗാനങ്ങളും നേഹ റോയ്, ലെയാ ജോർജ്, നേയ ജോർജ് എന്നിവരുടെ നൃത്തവും പരിപാടിക്ക് മാറ്റുകൂടി. ആന്റോ വർക്കിയും ഷൈജു കളത്തിലും പരിപാടിയുടെ കോർഡിനേറ്റർ മാരായിരുന്നു. സരള മധുരമായ അവതരണത്തിലൂടെ സ്വപ്നാ മലയിൽ പരിപാടികൾ പ്രശോഭിതമാക്കി. കലാലയ രാഷ്ട്രീയ ഓർമ്മകൾ പങ്കുവച്ച് ജോസ് മലയിൽ സഹപ്രവർത്തകനും സുഹൃത്തുമായ മോൻസ് ജോസഫ് എം എൽ എ യെ സദസ്സിന് പരിചയപ്പെടുത്തി.
വൈസ് പ്രഡിഡന്റ് ജോസഫ് മാത്യു ഇഞ്ചക്കൽ, സെക്രട്ടറി തോമസ് പ്രകാശ്, ജോയിന്റ് സെക്രട്ടറി വത്സ ജോസഫ് എക്സ് ഒഫീഷ്യയോ ജോസ് മലയിൽ കമ്മറ്റി മെംബേർസ് ജെയിംസ് ഇളമ്പുരയിടം, ലൈസി അലക്സ് , ജോർജ് തോമസ്, BOT ചെയർമാൻ പോൾ ജോസ് BOT മെംബേർസ് ലിജോ ജോൺ, ആന്റോ വർക്കി, മേരി ഫിലിപ്പ്, ഇട്ടൂപ്പ് ദേവസ്സി, സോണൽ ഡയറക്ടർസ് ജോർജ് കരോട്ട്, ജോൺ കെ ജോർജ്, ഷാജി സക്കറിയ, തോമസ് സാമുവൽ, ഷൈജു കളത്തിൽ മുൻ ബി ഓ ടി ചെയർമാൻ അലക്സ് തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ മാത്യൂ ജോസഫ് ഏവർക്കും കൃതജ്ഞത അർപ്പിച്ചു. ഡിന്നറോടുകൂടി പരിപാടികൾ സമാപിച്ചു.