വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിന് പ്രൗഢഗംഭീരമായ സമാപനം.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിന് പ്രൗഢഗംഭീരമായ സമാപനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിന് പ്രൗഢഗംഭീരമായ സമാപനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിന് പ്രൗഢഗംഭീരമായ സമാപനം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുത്തു. ബിസിനസ് ചർച്ചകളും സെമിനാറുകളും കൊണ്ട് കോൺക്ലേവ് ശ്രദ്ധേയമായി. വിജയകരമായ കോൺക്ലേവിനെ തുടർന്ന് ഗ്ലോബൽ ബിസിനസ് ഫോറം കമ്മിറ്റി വിപുലപ്പെടുത്തിയതായി ഫോറം ചെയർമാൻ ജയിംസ് കൂടൽ പറഞ്ഞു.

അനന്തമായ ബിസിനസ് സാധ്യതകൾ തുറന്ന ബിസിനസ് കോൺക്ലേവിന് തുടർച്ചയുണ്ടാകുമെന്നും ജനുവരിയിൽ കേരളത്തിൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുമെന്നും ജയിംസ് കൂടൽ പറഞ്ഞു. ഡോ. ബാബു സ്റ്റീഫൻ രക്ഷാധികാരിയായി പ്രവർത്തിക്കും. അമേരിക്കൻ മലയാളികൾക്കിടയിലെ സജീവ സാന്നിധ്യമാണ് ബാബു സ്റ്റീഫൻ. ഫൊക്കാന മുൻ പ്രസിഡന്‍റ് എന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ അറിയപ്പെടുന്ന സാന്നിധ്യമാണ്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന നിലയിൽ അദ്ദേഹം നടത്തി വന്ന പ്രവർത്തനങ്ങൾ നിരവധി നിരാലംബർക്കാണ് ആശയമേറിയത്.

ADVERTISEMENT

മറ്റു ഭാരവാഹികൾ: ഷിനു മാത്യൂസ് (വൈസ് ചെയർപേഴ്സൺ), റഫീഖ് പി. കയനയിൽ (വൈസ് ചെയർമാൻ), സുരേന്ദ്രൻ കണ്ണാട്ട് (വൈസ് ചെയർമാൻ), തുളസീധരൻ നായർ (സെക്രട്ടറി), സുകേഷ് ഗോവിന്ദൻ (സെക്രട്ടറി), തോമസ് സ്റ്റീഫൻ (ട്രഷറർ), സുനിൽ കൂഴംപാല (അമേരിക്ക റീജൻ ബിസിനസ് ഫോറം ചെയർമാൻ), സക്കീർ ഹുസൈൻ (ചെയർമാൻ, മിഡിൽ ഈസ്റ്റ് റീജൻ)

English Summary:

World Malayali Council Business Conclave Concluded