സ്വകാര്യ ജെറ്റുകൾ, ആഡംബര കാറുകൾ: 'കെറ്റാമൈൻ ക്വീൻ' ജസ്വീൻ സംഗ നയിച്ചിരുന്നത് ആഡംബര ജീവിതം
ജസ്വീൻ സംഗയെ 'സെലിബ്രിറ്റി ഡ്രഗ് ഡീലർ' എന്നാണ് പ്രോസിക്യൂട്ടർമാർ വിശേഷിപ്പിക്കുന്നത്.
ജസ്വീൻ സംഗയെ 'സെലിബ്രിറ്റി ഡ്രഗ് ഡീലർ' എന്നാണ് പ്രോസിക്യൂട്ടർമാർ വിശേഷിപ്പിക്കുന്നത്.
ജസ്വീൻ സംഗയെ 'സെലിബ്രിറ്റി ഡ്രഗ് ഡീലർ' എന്നാണ് പ്രോസിക്യൂട്ടർമാർ വിശേഷിപ്പിക്കുന്നത്.
ലൊസാഞ്ചലസ്∙ നടൻ മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലൊസാഞ്ചലസിലെ കെറ്റാമൈൻ രാജ്ഞി എന്ന് വിളിക്കപ്പെടുന്ന ജസ്വീൻ സംഗ നയിച്ചിരുന്നത് ആഡംബര ജീവിതം. ലഹരിമരുന്ന് സാമ്രാജ്യത്തിന്‍റെ സഹായത്തോടെയാണ് സംഗ ആഡംബര ജീവിതം നയിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 28 ന് പെറിയുടെ മരണത്തിലേക്ക് നയിച്ച കെറ്റാമൈൻ വിതരണം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ജസ്വീൻ സംഗ നിലവിൽ ഫെഡറൽ അന്വേഷണ കേന്ദ്രത്തിലാണ്.
41 വയസ്സുകാരിയായ സംഗ ബ്രിട്ടിഷ്-അമേരിക്കൻ പൗരത്വമുള്ള വ്യക്തിയാണ്. മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട അറസ്റ്റിലായ അഞ്ച് പേരിൽ പ്രധാനിയാണ് സംഗ. ജസ്വീൻ സംഗയെ 'സെലിബ്രിറ്റി ഡ്രഗ് ഡീലർ' എന്നാണ് പ്രോസിക്യൂട്ടർമാർ വിശേഷിപ്പിക്കുന്നത്.
സെലിബ്രിറ്റികളാണ് സംഗയുടെ പ്രധാന ഇടപാടുകാർ. 'ലഹരിമരുന്ന് വിൽക്കുന്ന എംപോറിയം' എന്നാണ് ഹോളിവുഡിലെ ഇവരുടെ വസതിയെ അധികൃതർ വിശേഷപ്പിക്കുന്നത്. മെത്താംഫെറ്റാമൈൻ, കൊക്കെയ്ൻ, കെറ്റാമൈൻ എന്നിവയുടെ വ്യാപാരം ഈ വസതി കേന്ദ്രീകരിച്ച് നടത്തിയിരുന്നു.
മാർച്ചിൽ ഈ വീട്ടിൽ നടത്തിയ റെയ്ഡിൽ 79 കുപ്പി ലിക്വിഡ് കെറ്റാമൈൻ, ഏകദേശം 2,000 മെത്താംഫെറ്റാമൈൻ ഗുളികകൾ, മറ്റ് നിയമവിരുദ്ധ വസ്തുക്കൾ എന്നിവ കണ്ടെത്തി. 2019 ജൂൺ മാസം മുതൽ സംഗ ലഹരി വിപണരംഗത്ത് സജീവ സാന്നിധ്യമാണെന്ന് അന്വേഷണ സംഘം അനുമാനിക്കുന്നു. സമൂഹ മാധ്യമത്തിലെ പോസ്റ്റുകളിൽ സംഗ ഹോളിവുഡിലെ മുൻനിര അഭിനേതാക്കൾക്കായി പാർട്ടികൾ നടത്തിയ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട് .
സമ്പന്നമായ ജീവിതശൈലി പിന്തുടർന്ന സംഗ മെക്‌സിക്കോ, സ്‌പെയിൻ, ഇറ്റലി, ഗ്രീസ്, ജപ്പാൻ, ഫ്രാൻസ്, ദുബായ്, ആന്‍റിഗ്വ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിരമായി സന്ദർശനം നടത്തിയിരുന്നു. കെറ്റാമൈൻ മാരകമാണെന്ന വസ്തുതയോട് സംഗ നിസ്സംഗത കാണിക്കുന്നതായി പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. ആഡംബര ജീവിതശൈലി യാത്രകളിൽ മാത്രമല്ല, സ്വത്തുക്കളിലും പ്രകടമായിരുന്നു. ബിഎംഡബ്ല്യു, റേഞ്ച് റോവർ തുടങ്ങിയ വാഹനങ്ങളാണ് സംഗ ഉപയോഗിച്ചിരുന്നത്.
ഇൻസ്റ്റഗ്രാം ഹാൻഡിൽ വിദേശ രാജ്യങ്ങളിൽ സ്വകാര്യ ജെറ്റുകളിൽ യാത്ര നടത്തിയ ദൃശ്യങ്ങളും പതിവായി സംഗ പങ്കുവച്ചിരന്നു. ലൂയി വിറ്റൺ പോലെയുള്ള ആഡംബര ബ്രാൻഡുകളുടെ ഉൽപനങ്ങളാണ് ഇവർ ഉപയോഗിച്ചിരുന്നത്. തനിക്കെതിരെ ഗുരുതരമായ കുറ്റം ചുമത്തിട്ടും സംഗ അതിനെ ഗൗരവമായി എടുത്തിരുന്നില്ല. അറസ്റ്റിന് തൊട്ടുമുൻപള്ള ദിവസങ്ങളിലും പാർട്ടികളിലും പൊതുപരിപാടികളും സജീവമായിരുന്നു. ബോട്ടോക്സ്, ഐവി ഡ്രിപ്പ് പോലുള്ള സൗന്ദര്യ ചികിത്സകള്‍ നടത്തിയിട്ടുള്ളതായി സുഹൃത്തകൾ പറയുന്നു.
സൗന്ദര്യ ചികിത്സകൾക്ക് പേരുകേട്ട, സംഗ സ്വന്തം രൂപത്തിൽ അഭിമാനിക്കുന്നതായി റിപ്പോർട്ടുണ്ട്. ഒരു സെലിബ്രിറ്റി ലഹരിമരുന്ന് ഡീലറായി മാറുന്നതിന് സൗന്ദര്യം ഇവരെ സഹായിച്ചിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാർച്ചിൽ മെത്താംഫെറ്റാമൈൻ കൈവശം വച്ചതിന് അറസ്റ്റിലായതിനെത്തുടർന്ന്, 100,000 ഡോളർ ബോണ്ടിലാണ് സംഗയെ വിട്ടയച്ചത്. അതേസമയം, പെറിയുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ സംഗ ആഡംബര ജീവിതം തുടർന്നു.
കെറ്റാമൈൻ വിതരണം ചെയ്യാനുള്ള ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കൽ, ലഹരിമരുന്ന് കടത്ത് എന്നിവ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളാണ് സംഗയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.