പ്രണയബന്ധം പരസ്യമാക്കി: മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ ഡെമോക്രാറ്റിക് നേതാവിന് ശിക്ഷ വിധിച്ച് കോടതി
ലാസ് വേഗസ് ഏരിയയിലെ ഡെമോക്രാറ്റിക് നേതാവിന് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോടതി ശിക്ഷ വിധിച്ചു.
ലാസ് വേഗസ് ഏരിയയിലെ ഡെമോക്രാറ്റിക് നേതാവിന് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോടതി ശിക്ഷ വിധിച്ചു.
ലാസ് വേഗസ് ഏരിയയിലെ ഡെമോക്രാറ്റിക് നേതാവിന് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോടതി ശിക്ഷ വിധിച്ചു.
ലാസ് വേഗസ് ∙ ലാസ് വേഗസ് ഏരിയയിലെ ഡെമോക്രാറ്റിക് നേതാവിന് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോടതി ശിക്ഷ വിധിച്ചു. റോബട്ട് ടെല്ലസിനെ (47) ആണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രതിക്ക് 20 വർഷത്തിന് ശേഷം മാത്രമേ പരോളിന് അർഹത ഉണ്ടായിരിക്കൂ എന്നും കോടതി വധിയിൽ വ്യക്തമാക്കി.
2022 സെപ്റ്റംബറിൽ അന്വേഷണാത്മക പത്രപ്രവർത്തകനായ ജെഫ് ജർമനെ റോബട്ട് ടെല്ലസ് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ജെഫ് ജർമൻ റോബട്ടിന്‍റെ ജോലിസ്ഥലത്തെ മോശം പെരുമാറ്റത്തെക്കുറിച്ചും സഹപ്രവർത്തകയുമായുള്ള പ്രണയ ബന്ധത്തെക്കുറിച്ചും പത്രത്തിൽ എഴുതിയതിനെ തുടർന്നുണ്ടായ പകയാണ് കൃത്യത്തിന് കാരണമായത്.
ന്യൂയോർക്ക് ആസ്ഥാനമായുള്ള കമിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് പറയുന്നതനുസരിച്ച് 2022-ൽ യുഎസിൽ കൊല്ലപ്പെട്ട ഏക പത്രപ്രവർത്തകൻ ജെഫ് ജർമനായിരുന്നു. പ്രണയിനിയായ സഹപ്രവർത്തകയുമായുള്ള ഇമെയിലുകളും സന്ദേശങ്ങളും ക്ലാർക്ക് കൗണ്ടി ഉദ്യോഗസ്ഥരിൽ ജെഫ് കരസ്ഥമാക്കുമെന്ന് റോബട്ട് ടെല്ലസ് അറിഞ്ഞു. ഇത് പുറത്ത് വരുന്നത് തടയുന്നതിനും ലക്ഷ്യമിട്ടായിരുന്നു കൃത്യം. മാത്രമല്ല, പ്രതിക്ക് തന്റെ കരിയറും പ്രശസ്തിയും തകരുന്നതിന് ഈ വാർത്തകൾ കാരണമായി എന്ന ചിന്തയുമുണ്ടായിരുന്നു.