യുദ്ധകെടുതിയില്‍ ജീവൻ നഷ്ടപെട്ടവർ ഒന്നരലക്ഷത്തിലധികം
കൊല്ലപ്പെട്ടവരില്‍ 113 പേർ മാധ്യമ പ്രവർത്തകരും 224 പേർ ജീവകാരുണ്യ പ്രവര്‍ത്തകരുമാണ്.
കൊല്ലപ്പെട്ടവരില്‍ 113 പേർ മാധ്യമ പ്രവർത്തകരും 224 പേർ ജീവകാരുണ്യ പ്രവര്‍ത്തകരുമാണ്.
കൊല്ലപ്പെട്ടവരില്‍ 113 പേർ മാധ്യമ പ്രവർത്തകരും 224 പേർ ജീവകാരുണ്യ പ്രവര്‍ത്തകരുമാണ്.
ഫിലഡല്‍ഫിയ ∙ ഗാസയിലേയും യുക്രെയ്നിലേയും സംഘർഷം ലോക സമാധാനത്തിന് ഭീഷണിയായി മാറുന്നു. 2023 അവസാനത്തോടെയിറങ്ങിയ റിപ്പോർട്ട് പ്രകാരം 1,62,000 ത്തിലധികം ആളുകൾക്കാണ് യുദ്ധകെടുതിയില്‍ ജീവൻ നഷ്ടപ്പെട്ടത്.
2014 ന്റെ തുടക്കത്തിൽ റഷ്യന്‍ സൈന്യം യുക്രെയ്ന്റെ ഭാഗമായ ക്രീമിയ - പെനിന്‍സുല പ്രദേശങ്ങള്‍ യുക്രെയ്നിലെ റഷ്യന്‍ അനുഭാവികളുടെ സഹായത്തോടെ ആക്രമിച്ച് കീഴടക്കിയശേഷം പ്രസിഡന്‍റ് വിക്ടര്‍ യനുകോവ്യച്ചയെ നീക്കം ചെയ്തു. ബ്ലാക്ക് സീ കടലിലെ തുറമുഖമായ സിവാസ്റ്റോപോളിന്മേലുള്ള ആധിപത്യം റഷ്യയ്ക്ക് സ്ഥാപിക്കാനാണ് ആക്രമണം ആരംഭിച്ചതെന്ന റിപ്പോര്‍ട്ടുകളിലെ യാഥാര്‍ഥ്യം അവ്യക്തമാണ്.
കഴിഞ്ഞ വർഷം ഒക്ടോബര്‍ 7 ന് ആരംഭിച്ച ഇസ്രയേല്‍ - പലസ്തീൻ പോരാട്ടം സംബന്ധിച്ച 2024 ഓഗസ്റ്റ് 9 വരെയുള്ള ക്യാഷ്വാലിറ്റി റിപ്പോര്‍ട്ടനുസരിച്ച് 41,000 ത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. കൊല്ലപ്പെട്ടവരില്‍ 113 പേർ മാധ്യമ പ്രവർത്തകരും 224 പേർ ജീവകാരുണ്യ പ്രവര്‍ത്തകരുമാണ്.
യുദ്ധം കൂടാതെ മനുഷ്യർക്ക് ഭീഷണിയാകുകയാണ് പ്രക്യതി ദുരന്തങ്ങളും. ആഴ്ചകള്‍ക്കുമുന്‍പ് വയനാട്ടിലുണ്ടായ ഉരുൾപൊട്ടലും ജലപ്രവാഹവും മണ്ണൊലിപ്പും, സുനാമി, കൊടുങ്കാറ്റ്, ഭൂമികുലുക്കം, കാട്ടുതീ, അഗ്നിപര്‍വ്വത പൊട്ടല്‍, മഹാപ്രളയം എന്നിങ്ങനെ പ്രകൃതിയുടെ ഭീകരതകള്‍ വർധിക്കുന്നു. വയനാട്ടിലെ ദാരുണമായ ദുരന്തത്തില്‍ സംഭവിച്ച ആള്‍നാശമടക്കമുള്ള പ്രകൃതി ക്രൂരതയെ തടയുവാനും പീഡിതരെ പരിരക്ഷിക്കുവാനുമുള്ള നിവാരണ മാര്‍ഗങ്ങള്‍ ദേശീയ തലത്തിലും ലോകവ്യാപകമായും ഉണ്ടാകണം.