വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തപ്പെടാറുള്ള എട്ടു നോമ്പാചരണവും, ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഇരുപത്തിയെട്ടാമത് ദുക്റാന പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാളും ഓഗസ്റ്റ് 31 ശനിയാഴ്‌ച മുതല്‍ സെപ്റ്റംബർ 7 ശനിയാഴ്‌ച വരെ എട്ടു ദിവസങ്ങളിലായി നടത്തപ്പെടുന്നു.

വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തപ്പെടാറുള്ള എട്ടു നോമ്പാചരണവും, ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഇരുപത്തിയെട്ടാമത് ദുക്റാന പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാളും ഓഗസ്റ്റ് 31 ശനിയാഴ്‌ച മുതല്‍ സെപ്റ്റംബർ 7 ശനിയാഴ്‌ച വരെ എട്ടു ദിവസങ്ങളിലായി നടത്തപ്പെടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തപ്പെടാറുള്ള എട്ടു നോമ്പാചരണവും, ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഇരുപത്തിയെട്ടാമത് ദുക്റാന പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാളും ഓഗസ്റ്റ് 31 ശനിയാഴ്‌ച മുതല്‍ സെപ്റ്റംബർ 7 ശനിയാഴ്‌ച വരെ എട്ടു ദിവസങ്ങളിലായി നടത്തപ്പെടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക്‌ ∙ വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തപ്പെടാറുള്ള എട്ടു നോമ്പാചരണവും, ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഇരുപത്തിയെട്ടാമത് ദുക്റാന പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാളും ഓഗസ്റ്റ് 31 ശനിയാഴ്‌ച മുതല്‍ സെപ്റ്റംബർ 7 ശനിയാഴ്‌ച വരെ എട്ടു ദിവസങ്ങളിലായി നടത്തപ്പെടുന്നു.

ഓഗസ്റ്റ് 30 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് സന്ധ്യാ പ്രാർഥനക്കു (ഇംഗ്ലീഷ്) ശേഷം സൺഡേ സ്കൂൾ കുട്ടികൾക്കും യുവജനങ്ങൾക്കുമായി റവ ഫാ ജേക്കബ് ജോസഫ് (സെന്റ് തോമസ് യാക്കോബായ സിറിയന്‍ ഓർത്തഡോക്സ് പള്ളി, മെല്‍ബണ്‍, ഓസ്ട്രേലിയ) നയിക്കുന്ന പ്രത്യേക റിട്രീറ്റും ഉണ്ടായിരിക്കും.

ADVERTISEMENT

ഓഗസ്റ്റ് 31 ശനിയാഴ്‌ച രാവിലെ 9:30ന് പ്രഭാത പ്രാർഥന, 10.15 ന് വിശുദ്ധ കുർബാനയും സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പെരുന്നാളും (റവ ഫാ ജേക്കബ് ജോസഫ്) ശേഷം വികാരി റവ ഫാ ബെൽസൺ പൗലോസ് കുര്യാക്കോസ് ഈ വർഷത്തെ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റം നടത്തും. അന്നേ ദിവസം വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർഥനയും റവ ഫാ മത്തായി വർക്കി പുതുക്കുന്നത്ത്‌ നയിക്കുന്ന സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.

സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച രാവിലെ 9.30 ന് വിശുദ്ധ കുർബാന (റവ.ഫാ.വര്‍ഗീസ് പോൾ). കാലം ചെയ്‌ത പുണ്യശ്ലോകനും വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ പള്ളിയുടെ വളര്‍ച്ച ഏറെ കാംക്ഷിച്ചിരുന്ന പിതാവുമായ അബൂന്‍ മോര്‍ ബസേലിയോസ്‌ പൗലൂസ്‌ ദ്വിദീയന്‍ കാതോലിക്കാ ബാവയുടെ ഇരുപത്തി ഏട്ടാമത്‌ ദുക്റാന പെരുന്നാൾ അന്നേ ദിവസം പ്രത്യേക പ്രാത്ഥനകളോടും നേർച്ച വിളമ്പോടും കൂടെ നടത്തും. അന്നേ ദിവസം വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാർഥനയും റവ.ഫാ. സി.എ.തോമസ് നയിക്കുന്ന സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും

ADVERTISEMENT

സെപ്റ്റംബർ രണ്ടാം തീയതി തിങ്കളാഴ്ച രാവിലെ 9.30ന് പ്രഭാത പ്രാർഥന, 10:15ന് വിശുദ്ധ കുർബാന (റവ. ഫാ. കെ.പി. എൽദോസ്), ഉച്ചക്ക് 1:00 മണിക്ക് ധ്യാനയോഗം, ഉച്ച കഴിഞ്ഞ് 3:00 മണിക്ക് വിശുദ്ധ കുമ്പസാരം, വൈകിട്ട് 6:00 മണിക്ക് സന്ധ്യാപ്രാർഥന. സെപ്റ്റംബർ മൂന്നാം തീയതി ചൊവ്വാഴ്ച രാവിലെ 6.30ന് പ്രഭാത പ്രാർഥന, 7 മണിക്ക് വിശുദ്ധ കുർബാന (റവ.ഫാ. മോവിൻ വര്‍ഗീസ്), വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർഥനയും റവ ഫാ കെ .സി. ഏബ്രഹാം നയിക്കുന്ന സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.

സെപ്റ്റംബർ നാലാം തീയതി ബുധൻ രാവിലെ 6.30ന് പ്രഭാതപ്രാർത്ഥന, 7 മണിക്ക് വിശുദ്ധ കുർബാന (റവ.ഫാ. വിവേക് അലക്സ്), വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാർഥന, സുവിശേഷ പ്രസംഗം റവ ഫാ ജേക്കബ് ജോസഫ്. സെപ്റ്റംബർ അഞ്ചാം തീയതി വ്യാഴം രാവിലെ 6.30ന് പ്രഭാത പ്രാർഥന, 7 മണിക്ക് വിശുദ്ധ കുർബാന (റവ ഫാ ജെറി ജേക്കബ്), വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാർഥന, സുവിശേഷ പ്രസംഗം റവ ഫാ ജേക്കബ് ജോസഫ്.

ADVERTISEMENT

സെപ്റ്റംബർ ആറാം തീയതി വെള്ളി രാവിലെ 6.30ന് പ്രഭാത പ്രാർത്ഥന, 7 മണിക്ക് വിശുദ്ധ കുർബാന (റവ ഫാ ജോയൽ ജേക്കബ്), വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാർഥന, സുവിശേഷ പ്രസംഗം റവ ഫാ ജേക്കബ് ജോസഫ്. സെപ്റ്റംബർ ഏഴാം തീയതി ശനിയാഴ്‌ച പെരുന്നാൾ ദിവസം രാവിലെ 9:15 ന് ഇടവക മെത്രാപ്പോലീത്തായും അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ചു ബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭി.യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയെ വൈദീകരുടെയും മാനേജിങ് കമ്മിറ്റിയുടെയും നേതൃത്വത്തിലും ഇടവക ജനങ്ങളുടെ സഹകരണത്തിലും ഭക്തിയാദരവോടു കൂടി ദേവാലയത്തിലേക്ക് സ്വീകരിക്കും. ശേഷം 9.30 ന് പ്രഭാത പ്രാർഥനയും 10.15 ന് അഭി. പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും റവ ഫാ രാജൻ പീറ്റർ, റവ ഫാ സിബി എബ്രഹാം എന്നിവരുടെ സഹ കാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന. തുടർന്ന് പ്രദിക്ഷണവും, നേർച്ച വിളമ്പോടും ആശിർവാദത്തോടും ഉച്ച ഭക്ഷണത്തോടും കൂടി ഈ വർഷത്തെ പെരുന്നാൾ സമാപിക്കുന്നതായിരിക്കും. ശേഷം കൊച്ചു കുട്ടികൾക്കായി വിദ്യാരംഭവും ഉണ്ടായിരിക്കും.

തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ദേവാലയത്തിൽ പ്രാർഥനയോടെ കഴിയുവാനുള്ള സൗകര്യം വിശ്വാസികൾക്കായി ഒരിക്കിയിയിട്ടുണ്ട്. ഉച്ചക്ക് 12 മണിക്ക് ഉച്ച നമസ്കാരവും പരിശുദ്ധ മാതാവിനോടുള്ള മധ്യസ്ഥ പ്രാർഥനയും ഒരു മണിക്ക് ധ്യാനവും ഉണ്ടായിരിക്കും. പെരുന്നാളിനു വേണ്ട എല്ലാ ക്രമീകരണങ്ങളും മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടവക ചെയ്‌തു കഴിഞ്ഞു.

പരിശുദ്ധ ദൈവമാതാവിൻ്റെ മധ്യസ്ഥതയിൽ അഭയപ്പെട്ടു ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി നോമ്പാചരണത്തിലും പെരുന്നാളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും വൈറ്റ് പ്ലെയിൻസ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപ്പള്ളിയിലേക്ക്‌ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: Rev.Fr. Belson Poulose Kuriakose ( 516) 639-9791, Vice President – Abraham Azhanthara-(845) 570-3311, Secretary – Wison Mathai (914) 282-5901, Treasurer – Joy Ittan (914) 564-1702 - Church Address: 99 Park Ave, White Plains, NY 10603 :- www.stmaryswhiteplains.com , www.facebook.com/StMarysChurchWP
(വാർത്ത ∙ സുനില്‍ മഞ്ഞിനിക്കര)

English Summary:

Ettunombu Perunnal in St Marys Malankara Jacobite Syrian Orthodox Church

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT