ലണ്ടന്‍ ∙ കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലണ്ടനിലെ പോപ്പ്ലാർ ഹിൽ പാർക്കിൽ സംഘടിപ്പിച്ച സ്പോർട്സ് ഡേ 2024 കുട്ടികളുടെ സൗഹൃദത്തിന്റെയും, മത്സരത്തിന്റെയും, മികവിന്റെയും നേർക്കാഴ്ചയായി മാറി. വളർന്നു വരുന്ന യുവതലമുറയുടെ കായികപരമായ കഴിവുകൾ നേരിട്ട് കണ്ടറിയാനും, പ്രോത്സാഹിപ്പിക്കാനുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടന്‍ ∙ കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലണ്ടനിലെ പോപ്പ്ലാർ ഹിൽ പാർക്കിൽ സംഘടിപ്പിച്ച സ്പോർട്സ് ഡേ 2024 കുട്ടികളുടെ സൗഹൃദത്തിന്റെയും, മത്സരത്തിന്റെയും, മികവിന്റെയും നേർക്കാഴ്ചയായി മാറി. വളർന്നു വരുന്ന യുവതലമുറയുടെ കായികപരമായ കഴിവുകൾ നേരിട്ട് കണ്ടറിയാനും, പ്രോത്സാഹിപ്പിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു.

ഏകദേശം നാനൂറോളം കുട്ടികളാണ് വിവിധ മത്സരങ്ങൾക്കായി തങ്ങളുടെ പേര് രജിസ്റ്റർ ചെയ്തത്.  ഒന്റാരിയോയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ പ്രവീൺ വർക്കി സ്പോർട്സ് ഡേ ഉദ്ഘാടനം ചെയ്തു. സ്വഭാവ രൂപീകരണത്തിലും, അച്ചടക്കം വളത്തിയെടുക്കുന്നതിലും ഐക്യ ബോധം പ്രോത്സാഹിപ്പിക്കുന്നതിലും കായിക വിനോദങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് പ്രവീൺ വർക്കി പറഞ്ഞു. കുട്ടികൾക്കുള്ളിലെ കാരുണ്യത്തിന്റെയും, സഹജീവി സ്നേഹത്തിന്റെയും അവബോധം വളർത്തുവാനുള്ള ലക്ഷ്യങ്ങളിലൊന്നായി ആഞ്ജലീന മേക്കര വായിച്ച സന്ദേശത്തിൽ പറഞ്ഞു. വയനാട്ടിലെ കുട്ടികൾക്കുള്ള പഠന സാമഗ്രികളുടെ സമാഹരണത്തിനും പരിപാടിയോടനുബന്ധിച്ചു തുടക്കമിട്ടു.

ADVERTISEMENT

മുൻ വർഷത്തെപ്പോലെ കിഡ്സ്, സബ്‌ജൂനിയേഴ്‌സ്, ജൂനിയേഴ്‌സ്, സീനിയേഴ്സ് എന്നിങ്ങനെ 4 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഓരോ മത്സരവും മികവിന്റെയും, കരുത്തിന്റെയും, ആഹ്ളാദത്തിന്റെയും സുന്ദര നിമിഷങ്ങളാണ് സമ്മാനിച്ചത്. ഷിന്റോ സ്റ്റീഫൻ, ദിവ്യാ ജിസ്, ജോസഫ് ലിൻസ്, ഐറിൻ മാത്യു, ലിനിത ഏബ്രഹാം, സീനാ റോയ്, ദീപ്തി, മീരാ ജോസ് തുടങ്ങിയവർ ആയിരുന്നു ഗ്രൂപ്പ് ക്യാപ്റ്റന്മാർ. തുടർന്ന് മാർച്ച് പാസ്റ്റും നടന്നു.

സമാപന സമ്മേളനം ലാംബ്ടൺ-കെൻ്റ്-മിഡിൽസെക്സ് എം പി ലിയാൻ റൂഡ് ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ  സംസാരിച്ച പ്രവീൺ വർക്കി കളിക്കൂട്ടത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നിസ്സീമമായ സഹകരണമാണ് വാഗ്‌ദാനം ചെയ്തത്.  തുടർന്ന് വിജയികളായവർക്ക് മെഡലുകളും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 

ADVERTISEMENT

റിയലേറ്റർ അനൂപ് വർഗ്ഗീസ്, വൺ ഡെന്റൽ,  ജി ജി വെൽനെസ്സ് സെന്റർ, മോർട്ട്ഗേജ് ഏജന്റ് സ്പെൻസൺ വർഗ്ഗീസ്, ട്രിനിറ്റി ആട്ടോ ഗ്രൂപ്പ് എന്നിവരായിരുന്നു പരിപാടിയുടെ സ്പോൺസറന്മാർ. സംഘാടക സമിതി അംഗങ്ങളായ കളിക്കൂട്ടം ബോർഡ് ഓഫ്  ഡയറക്ടേഴ്‌സ് ബിജോയ് ജോൺ, സന്തോഷ് മേക്കര, സിബി തോമസ്, പ്രസിഡന്റ് ജോബി ദേവസ്യ, വൈസ് പ്രസിഡന്റ് അഞ്ജു ജിതിൻ, സെക്രട്ടറി ചിക്കു ബേബി, ജോയിന്റ് സെക്രട്ടറി ഷിൻറ്റു ജോസ്, ട്രഷറർ ജെറിൽ കുര്യൻ ജോസ്, ജനറൽ കൺവീനർ വൈശാഖ് നായർ, കമ്മറ്റി അംഗങ്ങളായ ലിനിത ഏബ്രഹാം, ലിനു ജോർജ്ജ്, ഇമ്മാനുവേൽ തോമസ്, ഷിന്റോ സ്റ്റീഫൻ, സഞ്ജു സാബു, അമിത് ശേഖർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

English Summary:

Kalikoottam Cultural Club - Sports Day 2024