കേരളാ സമാജം ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്ക് 2024-ലെ ഓണാഘോഷം സെപ്റ്റംബർ 7 ന്. രാവിലെ 11 മണി മുതൽ ആഘോഷം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 52-ലധികം വർഷമായി ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ആദ്യകാല മലയാളി സംഘടനയാണ് കേരളാ സമാജം ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ കേരളാ സമാജം ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്ക് 2024-ലെ ഓണാഘോഷം സെപ്റ്റംബർ 7  ന്. രാവിലെ 11 മണി മുതൽ ആഘോഷം സംഘടിപ്പിക്കുന്നത്.  കഴിഞ്ഞ 52-ലധികം വർഷമായി ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ആദ്യകാല മലയാളി സംഘടനയാണ് കേരളാ സമാജം ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്ക്.  എൽമോണ്ടിലുള്ള സെന്‍റ് വിൻസെന്‍റ്  ഡീപോൾ സിറോ മലങ്കര കത്തോലിക്കാ പള്ളിയുടെ പുതിയ ഓഡിറ്റോറിയത്തിൽ (St. Vincent DePaul Syro Malankara Catholic Cathedral, 1500 St. Vincent Street, Elmont, NY 11003) വച്ചാണ് ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും ക്രമീകരിച്ചിരിക്കുന്നത്.

അതിഥികളായി പ്രശസ്ത സിനിമാ സംവിധായകൻ ബ്ലെസ്സി ഐപ്പ്,  ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ എന്നിവരും വിശിഷ്ട അതിഥിയായി പത്തനംതിട്ട ജില്ലാ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ‌ും  യു.ഡി.എഫ്. ജില്ലാ ചെയർമാനുമായ അഡ്വ. വർഗ്ഗീസ് മാമ്മൻ എന്നിവർ പങ്കെടുക്കുന്നതാണ്.

ADVERTISEMENT

പ്രസിഡന്‍റ് തോമസ് ഡേവിഡിന്റെ (സിബി ഡേവിഡ്) നേതൃത്വത്തിൽ  പന്ത്രണ്ട് പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയും സണ്ണി പണിക്കർ ചെയർമാനായി പ്രവർത്തിക്കുന്ന മുൻ പ്രസിഡന്‍റ‌ുമാരായ അഞ്ചു പേരടങ്ങുന്ന ബോർഡ് ഓഫ് ട്രസ്റ്റീസുമാണ് സമാജത്തിന്‍റ‌െ പ്രവർത്തനങ്ങൾ ഈ വർഷം നിയന്ത്രിക്കുന്നത്.  

പ്രസിഡന്‍റ് സിബി ഡേവിഡ്, വൈസ് പ്രസിഡന്‍റ് മേരി ഫിലിപ്പ്,  സെക്രട്ടറി സജി എബ്രഹാം, ട്രഷറർ വിനോദ് കെയാർക്കെ, ജോയിന്‍റ് സെക്രട്ടറി ജോസി സക്കറിയ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗംങ്ങളായ ഷാജു സാം, ലീലാ മാരേട്ട്, തോമസ് സാമുവേൽ (കുഞ്ഞു മാലിയിൽ), ബെന്നി ഇട്ടിയേറ, മാത്യുക്കുട്ടി ഈശോ, മാമ്മൻ എബ്രഹാം, ശ്രീനിവാസൻ പിള്ള എന്നിവരും, ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കർ, ബോർഡ് അംഗങ്ങളായ വിൻസെന്‍റ് സിറിയക്ക്, വർഗ്ഗീസ് ജോസഫ്, പോൾ.പി.ജോസ്, ഫിലിപ്പ് കെ. ജോസഫ്, ഓഡിറ്റർമാരായ ഹേമചന്ദ്രൻ, ഷാജി വർഗ്ഗീസ്  എന്നിവരും ഓണാഘോഷവും ഓണ സദ്യയും ഏറ്റവും മനോഹരമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തു വരുന്നത്. 

ADVERTISEMENT

പ്രശസ്ത ഗായകനായ ശബരീനാഥിന്റെ നേതൃത്വത്തിലുള്ള ശ്രവണ സുന്ദരമായ ഗാനമേളയും, വിവിധ ഡാൻസുകളും, മനോഹരമായ കേരളാ സാരികൾ ലഭിക്കുന്ന സാരീ സ്റ്റാളുകളും, ഫോട്ടോ ബൂത്തും, വിഭവ സമൃദ്ധവും രുചികരവുമായ ഓണ സദ്യയും, മറ്റ് കലാപരിപാടികളുമായി ഈ വർഷത്തെ ഓണാഘോഷം അതിവിപുലമായി നടത്തുവാനാണ് ആഗ്രഹിക്കുന്നത്. ‌ . പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നതായി സെക്രട്ടറി സജി എബ്രഹാമും ട്രഷറർ വിനോദും അറിയിച്ചു. ‌

English Summary:

Kerala Samajam of Greater New York Onam celebration on 7th September