ലീഗ് സിറ്റി മലയാളി സമാജത്തിന്‍റെ ഓണാഘോഷം സെപ്റ്റംബർ 7ന് വാൾട്ടർ ഹാൾ പാർക്കിലെ ഓഡിറ്റോറിയത്തിൽ നടക്കും.

ലീഗ് സിറ്റി മലയാളി സമാജത്തിന്‍റെ ഓണാഘോഷം സെപ്റ്റംബർ 7ന് വാൾട്ടർ ഹാൾ പാർക്കിലെ ഓഡിറ്റോറിയത്തിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലീഗ് സിറ്റി മലയാളി സമാജത്തിന്‍റെ ഓണാഘോഷം സെപ്റ്റംബർ 7ന് വാൾട്ടർ ഹാൾ പാർക്കിലെ ഓഡിറ്റോറിയത്തിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ലീഗ് സിറ്റി ∙ ലീഗ് സിറ്റി മലയാളി സമാജത്തിന്‍റെ ഓണാഘോഷം സെപ്റ്റംബർ 7ന് വാൾട്ടർ ഹാൾ പാർക്കിലെ ഓഡിറ്റോറിയത്തിൽ നടക്കും. അംഗങ്ങൾ മാത്രമല്ല, ഗാൽവസ്റ്റൻ കൗണ്ടി ഒഫിഷ്യൽസും ചടങ്ങിൽ പങ്കെടുക്കും രാവിലെ 9 മണിക്ക് മാവേലിയുടെ എഴുന്നള്ളിപ്പുമായാണ് പരിപാടികൾ തുടങ്ങുക. ഡിക്കിൻസൺ ബേയിൽ നിന്നും വള്ളങ്ങളുടെയും ബോട്ടുകളുടെയും അകമ്പടിയോടെ എത്തുന്ന മാവേലിയെ, ലീഗ് സിറ്റി മലയാളികൾ ചെണ്ടമേളത്തിന്‍റെയും, താലപ്പൊലിയുടെയും അകമ്പടിയോടെ വരവേൽക്കും.

അന്നേ ദിവസം, കേരളത്തിന്‍റെ തനതു കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഘോഷയാത്രയും, പുലികളിയും, നാടൻപാട്ടുകളും ഉൾപ്പെടെയുള്ള വിവിധ കലാവിരുന്നുകളും അരങ്ങേറും. ഉച്ചയോടെ വിഭവസമൃദ്ധമായ ഓണസദ്യയും, തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വടംവലി, ഉറിയടി, ചാക്കിലോട്ടം തുടങ്ങിയ പത്തോളം മത്സരങ്ങളും നടക്കും. വിജയികൾക്ക്‌ സമ്മാനദാനവും ഉണ്ടായിരിക്കും.

ADVERTISEMENT

ഈ വര്‍ഷം, ഓണത്തിന് പ്രത്യേകമായി ഒരുക്കിയിരിക്കുന്ന 'ഓണസദ്യ' ഇരുപതിലധികം കറികളോടുകൂടിയ വിഭവസമൃദ്ധമായ സദ്യയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്‍റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്‍റ് - ലിഷ ടെൽസൺ 973-477-7775, വൈസ് പ്രസിഡന്‍റ് - സോജൻ ജോർജ് 409-256-9840, സെക്രട്ടറി - ഡോ. രാജ് കുമാർ മേനോൻ 262-744-0452, ജോയിന്‍റ് സെക്രട്ടറി - സിഞ്ചു ജേക്കബ് 240-426-1845, ജോയിന്‍റ് സെക്രട്ടറി - ബിജോ സെബാസ്റ്റ്യൻ 409-256-6427,  ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗീസ്‌ 507-822-0051, ജോയിന്‍റ് ട്രഷറർ - മാത്യു പോൾ 409-454-3472.

English Summary:

League City Malayalee Samajam conducts Onam celebration on 7th September