റ്റാംപ ∙ മലയാളി അസോസിക്കേഷൻ ഓഫ് റ്റാംപയുടെ ഓണാഘോഷം ശ്രദ്ധേയമായി.

റ്റാംപ ∙ മലയാളി അസോസിക്കേഷൻ ഓഫ് റ്റാംപയുടെ ഓണാഘോഷം ശ്രദ്ധേയമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റ്റാംപ ∙ മലയാളി അസോസിക്കേഷൻ ഓഫ് റ്റാംപയുടെ ഓണാഘോഷം ശ്രദ്ധേയമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റ്റാംപ ∙ മലയാളി അസോസിക്കേഷൻ ഓഫ് റ്റാംപയുടെ ഓണാഘോഷം ശ്രദ്ധേയമായി. പത്തു വർഷത്തിൻ്റെ  നിറവിൽ എത്തി നിൽക്കുന്ന മലയാളീ അസോസിയേഷൻ ഓഫ് റ്റാംപ (MAT) എന്ന ഈ കൂട്ടായ്മ കാലമിത്ര കഴിഞ്ഞിട്ടും മലയാള തനിമക്കും, പാരമ്പര്യത്തിനും മുൻ തൂക്കം നൽകി തന്നെയാണ് മുന്നോട്ടു പോവുന്നത്.

വിഭവസമൃദ്ധമായ ഓണ സദ്യയോട് കൂടി ആരംഭിച്ച ഓണാഘോഷങ്ങൾ, ചെണ്ടമേളത്തിൻ്റെയും, താലപ്പൊലിയുടെയും അകമ്പടിയോടെ സ്റ്റേജിലേക്ക് കൊട്ടി കേറിയപ്പോൾ പങ്കെടുക്കാൻ എത്തിയവർക്ക് അതൊരു വേറിട്ട അനുഭവമായിരുന്നു.  സജിമോൻ ആന്റണി, MAT കമ്മിറ്റി അംഗങ്ങൾ, വിവിധ അസോസിയേഷൻ ഭാരവാഹികൾ, ട്രസ്റ്റീ ബോർഡ് അംഗങ്ങൾ, ആത്മീയ നേതാക്കൾ എന്നിവർ ചേർന്ന് ദീപം തെളിയിച്ചതോടു കൂടി ഓണാഘോഷപരിപാടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു.

ADVERTISEMENT

  ബിജു തോണിക്കടവിൽ ഒണാശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന് വയനാട്ടിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ സാംസ്‌കാരിക സമ്മേളനം ആരംഭിച്ചു. കഴിഞ്ഞ പത്തു വർഷക്കാലം കൊണ്ട് പടുത്തുയർത്തിയ മലയാളീ അസോസിയേഷൻ ഓഫ് ടാമ്പാ എന്ന സുന്ദരമായ ഈ കൂട്ടായ്മയിലൂടെ ഒരുമയുടെയും, പരസ്പര സ്നേഹ വിശ്വാസങ്ങളുടെയും ഊട്ടി ഉറപ്പിക്കാൻ കൂടി ആണ് സംഭവിക്കുന്നതെന്നും, സാമൂഹികവും ക്രിയാത്മകവുമായ ഇടപെടലുകൾ തന്നയാണ് MAT എന്ന ഈ സംഘടനയെ വ്യത്യസ്തമാക്കുന്നതെന്നും പ്രസിഡന്റ് ജിനോ വറുഗീസ്സ് അധ്യക്ഷ പ്രസംഗത്തിൽ പരാമർശിക്കുമായുണ്ടായി.

കൂടുതൽ ജനപങ്കാളിത്തം കൊണ്ടും, കലാ പരിപാടികളുടെ വ്യത്യസ്തത കൊണ്ടും ഇത്തവണത്തെ ഓണം വളരെ മികച്ചതായിരുന്നുവെന്നു  ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോമോൻ തെക്കേത്തൊട്ടിയിൽ അഭിപ്രായപ്പെട്ടു. ടാമ്പയിലെ സ്വാദിഷ്ടവും , വിഭവസമൃദ്ധമായ സദ്യയും , മികച്ച കലാകാരന്മാരെ MAT ൻ്റെ വേദിയിൽ എത്തിക്കാൻ സാധിച്ചതും ഇത്തവണത്തെ ഓണാഘോഷങ്ങൾ വേറിട്ടതാക്കി എന്ന് സെക്രെട്ടറി ഹരീഷ് രാഘവൻ അറിയിച്ചു.

ADVERTISEMENT

മാത്യു മുണ്ടിയാംകൽ ആയിരുന്നു ഇത്തവണത്തെ  മാറ്റിൻ്റെ  ഓണപരിപാടികളെ സാമ്പത്തികമായി പിന്തുണച്ചത്. കർഷക ശ്രീ പുരസ്‌കാരം, ജന സേവാ പുരസ്‌കാരം, മതേർഴ്സ് ഡേ, ഫതേഴ്സ് ഡേ ഫോട്ടോ കണ്ടെൻറ് വിജയികൾ തുടങ്ങിയ മാറ്റ് കലാകാലങ്ങളായി നൽകിവരുന്ന അംഗീകാരങ്ങൾക്ക് അർഹരായിട്ടുള്ളവർക്ക് പുരസ്‌കാര ദാനവും, ഓണാഘോഷങ്ങളോടനുബന്ധിച്ചു നടന്നു. മാത്യു മുണ്ടിയാംകൽ ജനസേവ പുരസ്കാരത്തിനും, സുനിത ഫ്‌ളവർഹിൽ കർഷക ശ്രീ പുരസ്കാരത്തിനും അർഹരായി.

(വാർത്ത ∙ അനഘ ഹരീഷ്)

English Summary:

Malayali Association of Tampa's Celebration was Colorful