പട്ടാപ്പകൽ കാർ മോഷണത്തിനിടെ കൊലപാതകം: പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർ 15,000 ഡോളർ പാരിതോഷികം
ഇതിനു പുറമെ ക്രൈം സ്‌റ്റോപ്പേഴ്‌സിനുള്ള 5,000 ഡോളർ പ്രതിഫലവും ലഭിക്കും.
ഇതിനു പുറമെ ക്രൈം സ്‌റ്റോപ്പേഴ്‌സിനുള്ള 5,000 ഡോളർ പ്രതിഫലവും ലഭിക്കും.
ഇതിനു പുറമെ ക്രൈം സ്‌റ്റോപ്പേഴ്‌സിനുള്ള 5,000 ഡോളർ പ്രതിഫലവും ലഭിക്കും.
ഹൂസ്റ്റൺ(ടെക്സസ്) ∙ കാർ മോഷണത്തിനിടെ 90 വയസ്സുള്ള നാവികസേനാ വിമുക്തഭടനെ വെടിവെച്ച് കൊന്ന കേസിൽ പ്രതിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 10 ,000 ഡോളർ പാരിതോഷികം നൽകുമെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ടിന്‍റെ ഓഫിസ് പ്രഖ്യാപിച്ചു. ഇതിനു പുറമെ ക്രൈം സ്‌റ്റോപ്പേഴ്‌സിനുള്ള 5,000 ഡോളർ പ്രതിഫലവും ലഭിക്കും.
തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിലാണ് നാവികസേനയിലെ വിമുക്തഭടനായ നെൽസൺ ബെക്കറ്റിന്‍റെ കൊലപാതകം നടന്നത്. പട്ടാപ്പകൽ നടന്ന കൊലപാതകത്തെ തുടർന്ന് പ്രദേശത്തെ സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. പ്രതിയെ സംബന്ധിച്ച വിവരം ലഭിക്കുന്നവർ എത്രയും വേഗം തങ്ങളെ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.