ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന് വാറൻ കൺസോളിഡേറ്റഡ് പെർഫോമിങ് ആർട്സ് സെന്‍ററിൽ വച്ച് നടക്കും.

ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന് വാറൻ കൺസോളിഡേറ്റഡ് പെർഫോമിങ് ആർട്സ് സെന്‍ററിൽ വച്ച് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന് വാറൻ കൺസോളിഡേറ്റഡ് പെർഫോമിങ് ആർട്സ് സെന്‍ററിൽ വച്ച് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിട്രോയിറ്റ് ∙ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന് വാറൻ കൺസോളിഡേറ്റഡ് പെർഫോമിങ് ആർട്സ് സെന്‍ററിൽ വച്ച് നടക്കും. ചലച്ചിത്ര താരം ലെനയാണ് ഈ വർഷത്തെ ഓണാഘോഷത്തിന്‍റെ മുഖ്യാതിഥി.

സെപ്റ്റംബർ 14 ന് ഉച്ചയ്ക്ക് 12 മണിക്ക് 24-ൽ പരം വിഭവങ്ങൾ ഉൾപ്പെട്ട ഓണസദ്യയോടെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് ചെണ്ടമേളം, താലപ്പൊലി, പുലികളി എന്നിവയോടെ മഹാബലിയെ വരവേൽക്കും. തുടർന്ന് ഘോഷയാത്രയായി മഹാബലിയെ വേദിയിലേക്ക് ആനയിക്കും. ചലച്ചിത്ര താരം ലെന ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.

ADVERTISEMENT

ഡിഎംഎ എല്ലാ വർഷവും നൽകി വരാറുള്ള എജ്യുക്കേഷൻ സ്കോളർഷിപ്പ് അർഹരായവർക്ക് ഈ വർഷവും വിതരണം ചെയ്യും. തുടർന്ന് തിരുവാതിരയും മറ്റ് കലാ പരിപാടികളും നടക്കും. സൗത്ത് ഇൻഡ്യൻ ബാൻഡ് ആയ 'മസാല കോഫി' വേദിയിൽ മൂസിക് ഷോ അവതരിപ്പിക്കും.

ഓരോ വർഷവും വർധിച്ചു വരുന്ന ജനപങ്കാളിത്തം കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ ഈ വർഷവും കൂടുതൽ പേരെ ഓണാഘോഷത്തിന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്‍റ് പ്രിൻസ് എബ്രഹാം പറഞ്ഞു. അതുകൊണ്ട് തന്നെ വളരെ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ഈ വർഷം പ്രോഗ്രാം കാണുവാൻ വരുന്നവർക്ക് മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാവുന്നതുകൊണ്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ട സീറ്റുകൾ നഷ്ടപ്പെടാതിരിക്കുവാൻ എത്രയും പെട്ടെന്ന് ഓൺലൈനിൽ സീറ്റുകൾ ബുക്ക് ചെയ്യണമെന്ന് പ്രോഗ്രാം കൺവീനർ രാജേഷ് കുട്ടി, ജനറൽ സെക്രട്ടറി ബ്രിജേഷ് ഗോപാലകൃഷ്ണൻ, ട്രഷറർ കൃഷ്ണകുമാർ നായർ, വൈസ് പ്രസിഡന്‍റ് നോബിൾ തോമസ്സ്, ജോയിന്‍റ് സെക്രട്ടറി സന്ദീപ് പാലക്കൽ, ജോയിന്‍റ് ട്രഷറർ ബിനു മാത്യു, വുമൻസ് ഫോറം പ്രസിഡന്‍റ് ജൂലി ആൻ, സെക്രട്ടറി ശ്രീകല കുട്ടി എന്നിവർ അറിയിച്ചു.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്: പ്രിൻസ് എബ്രഹാം- 248 497 0797, ബ്രിജേഷ് ഗോപാലകൃഷ്ണൻ - 248 854 1347, രാജേഷ് കുട്ടി - 313 529 8852.

വാർത്ത: സൈജൻ കണിയോടിക്കൽ

English Summary:

Detroit Malayali Association Onam celebration on September 14