ജോർജിയയിലെ ഹൈസ്‌കൂളിൽ വെടിവയ്പ്പ്: നാല് മരണം, പ്രതി പിടിയിൽ
അമേരിക്കയിലെ ജോർജിയയിലെ ബാരോ കൗണ്ടിയിലുള്ള അപലാച്ചെ ഹൈസ്‌കൂളിൽ നടന്ന വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി 14 വയസ്സുകാരൻ.

ബാരോ കൗണ്ടി, ജോർജിയ∙ അമേരിക്കയിലെ ജോർജിയയിലെ ബാരോ കൗണ്ടിയിലുള്ള അപലാച്ചെ ഹൈസ്‌കൂളിൽ നടന്ന വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി 14 വയസ്സുകാരൻ. ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ബുധനാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ ഗണിത അധ്യാപകരായ റിച്ചഡ് ആസ്പിൻവാൾ, ക്രിസ്റ്റീന ഇറിമി 14 വയസ്സുള്ള മേസൺ ഷെർമർഹോൺ, ക്രിസ്റ്റ്യൻ ആംഗുലോ എന്നീ വിദ്യാർഥികളും കൊല്ലപ്പെട്ടു.
ബുധനാഴ്ച രാവിലെ 10:20 ഓടെ പൊലീസിന് ആക്രമണമുണ്ടായതായി വിവരം ലഭിച്ചത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് ആയുധധാരിയായ പ്രതിയെ കീഴടക്കി. ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (GBI) സംഭവം വിശദമായി അന്വേഷിക്കുകയാണ്.
സംഭവത്തെ തുടർന്ന സ്‌കൂൾ ആഴ്ചയിലെ ബാക്കി ദിവസങ്ങളിൽ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.