ഹൂസ്റ്റണ്‍ ∙ ഇക്കുറി യുഎസ് പ്രസിഡന്‍ഷ്യല്‍ കാമ്പെയ്നില്‍ ഇരുകൂട്ടരും ആവര്‍ത്തിച്ചു ഉന്നയിക്കുന്ന ഒരു വിഷയമുണ്ട്, തങ്ങളുടെ കാലഘട്ടത്തിലാണ് യുഎസ് സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നത് ഇരുകൂട്ടരും അവകാശപ്പെടുന്നു.

ഹൂസ്റ്റണ്‍ ∙ ഇക്കുറി യുഎസ് പ്രസിഡന്‍ഷ്യല്‍ കാമ്പെയ്നില്‍ ഇരുകൂട്ടരും ആവര്‍ത്തിച്ചു ഉന്നയിക്കുന്ന ഒരു വിഷയമുണ്ട്, തങ്ങളുടെ കാലഘട്ടത്തിലാണ് യുഎസ് സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നത് ഇരുകൂട്ടരും അവകാശപ്പെടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ ഇക്കുറി യുഎസ് പ്രസിഡന്‍ഷ്യല്‍ കാമ്പെയ്നില്‍ ഇരുകൂട്ടരും ആവര്‍ത്തിച്ചു ഉന്നയിക്കുന്ന ഒരു വിഷയമുണ്ട്, തങ്ങളുടെ കാലഘട്ടത്തിലാണ് യുഎസ് സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നത് ഇരുകൂട്ടരും അവകാശപ്പെടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ ഇക്കുറി യുഎസ് പ്രസിഡന്‍ഷ്യല്‍ കാമ്പെയ്നില്‍ ഇരുകൂട്ടരും ആവര്‍ത്തിച്ചു ഉന്നയിക്കുന്ന ഒരു വിഷയമുണ്ട്, തങ്ങളുടെ കാലഘട്ടത്തിലാണ് യുഎസ് സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നത് ഇരുകൂട്ടരും അവകാശപ്പെടുന്നു. എന്നാല്‍ സാധാരണ അമേരിക്കക്കാരന്റെ മനസ്സില്‍ ഇപ്പോഴും ഈ സംശയം അതേപടി നിലനില്‍ക്കുന്നുണ്ട്. ജോ ബൈഡന്റെയോ ഡോണാള്‍ഡ് ട്രംപിന്റെയോ കീഴില്‍ യുഎസ് സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടോ? 

പല സൂചകങ്ങളാലും നമ്മുടെ സമ്പദ് വ്യവസ്ഥ ലോകത്തിലെ ഏറ്റവും ശക്തമാണ് എന്നാണ് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് കമല ഹാരിസ് അവകാശപ്പെടുന്നത്. 'നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ' സൃഷ്ടിച്ചുവെന്നും ബൈഡന്‍ - ഹാരിസ് ഭരണകൂടം അത് നശിപ്പിച്ചെന്നുമാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ട്രംപ് അവകാശപ്പെടുന്നത്. രണ്ട് പ്രസിഡന്റുമാരുടെ കീഴിലുള്ള സാമ്പത്തിക പ്രകടനം താരതമ്യം ചെയ്യാന്‍ ഞങ്ങള്‍ ചില പ്രധാന സൂചകങ്ങളും ചൂണ്ടിക്കാട്ടുന്നു. 

ADVERTISEMENT

യുഎസ് സാമ്പത്തിക വളര്‍ച്ച
കൊവിഡിന്റെ ആഘാതം താരതമ്യം ബുദ്ധിമുട്ടാക്കിയിട്ടുണ്ടെങ്കിലും രണ്ട് പ്രസിഡന്റുമാര്‍ക്കും ശ്രദ്ധേയമായ ചില സാമ്പത്തിക വിജയങ്ങള്‍ നേടാന്‍ കഴഞ്ഞു. സമീപ വര്‍ഷങ്ങളിലെ വിലവര്‍ധനവിനൊപ്പം എത്താന്‍ വേതനത്തിന് കഴിയുന്നില്ല എന്ന് ആരോപണം അടുത്തിടെയായി ഉയര്‍ന്നിട്ടുണ്ട്. യുഎസ് സമ്പദ് വ്യവസ്ഥയിലെ എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യമായ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) ഉപയോഗിച്ച് സാമ്പത്തിക വളര്‍ച്ച പരിശോധിക്കാം. 

കൊവിഡ് കാലത്ത് പല വ്യാപാര സ്ഥാപനങ്ങളും പൂട്ടിയതോടെ ഈ കണക്കില്‍ നാടകീയമായ തകര്‍ച്ചയുണ്ടായി. പാന്‍ഡെമിക്കിനെത്തുടര്‍ന്ന്, ട്രംപിന്റെ കീഴില്‍ സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചുവരുകയും മറ്റ് പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് നന്നായി വീണ്ടെടുക്കുകയും ചെയ്തു. ബൈഡന്റെ കീഴിലും ഇത് തുടരുന്നു എന്നതാണ് വാസ്തവം. ജിഡിപി കണക്ക് പ്രകാരം ജി 7 നുള്ളില്‍ ഏറ്റവും ശക്തമായ തിരിച്ചുവരവ് നടത്തിയ രാജ്യമാണ് യുഎസ്.

ADVERTISEMENT

എന്നാല്‍ ട്രംപിന്റെ നാല് വര്‍ഷത്തെ ഭരണത്തില്‍, അദ്ദേഹം അവകാശപ്പെടാന്‍ ഇഷ്ടപ്പെടുന്നതുപോലെ, യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായിരുന്നില്ല അത്. 2017 ജനുവരിക്കും 2021 ജനുവരിക്കും ഇടയില്‍ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് 2.3% ആയിരുന്നു. ഈ കാലയളവില്‍ കോവിഡ് പാന്‍ഡെമിക്കിന്റെ ഫലമായി സമ്പദ് വ്യവസ്ഥയുടെ മാന്ദ്യവും വീണ്ടെടുക്കലും ഉള്‍പ്പെടുന്നു. ഇതുവരെയുള്ള ബൈഡന്‍ ഭരണത്തിന് കീഴില്‍, ഈ കണക്ക് 2.2% ആണ് - അതിനാല്‍ ഏതാണ്ട് സമാനമാണ് എന്നു തന്നെ പറയാം. 1970 കളിലെ പോലെ, ട്രംപിന്റെയും ബൈഡന്റെയും കാലത്ത് ജിഡിപി വളര്‍ച്ച ശരാശരിയേക്കാള്‍ ഗണ്യമായി ഉയര്‍ന്ന കാലഘട്ടങ്ങള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്.

പണപ്പെരുപ്പം
വിലക്കയറ്റത്തിന്റെ തോത് പ്രചാരണത്തില്‍ വലിയ പ്രശ്‌നമാണ്. ബൈഡന്റെ കീഴിലുള്ള ആദ്യ രണ്ട് വര്‍ഷങ്ങളില്‍ വില ഗണ്യമായി ഉയര്‍ന്നു - 2022 ജൂണില്‍ 9.1% എന്ന എക്കാലത്തേയും ഉയരത്തിലെത്തി. ''ഞങ്ങള്‍ക്കുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശമായ പണപ്പെരുപ്പമാണ്'' അമേരിക്ക അനുഭവിച്ചതെന്ന് ട്രംപ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അത് ശരിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 1981-ല്‍ പണപ്പെരുപ്പം 9%-ന് മുകളിലായിരുന്നു. യുഎസ് ചരിത്രത്തിലെ മറ്റ് പല ഘട്ടങ്ങളിലും ഇത് അതിനേക്കാള്‍ വളരെ ഉയര്‍ന്നതാണ്. പണപ്പെരുപ്പം ഇപ്പോള്‍ ഏകദേശം 3% ആയി കുറഞ്ഞു - എന്നാല്‍ ഇത് ട്രംപ് അധികാരം വിട്ട സമയത്തേക്കാള്‍ ഉയര്‍ന്നതാണ് എന്ന് നിസംശയം പറയാം. 

ADVERTISEMENT

വേതനം
പാന്‍ഡെമിക് ഹിറ്റ് വരെ വേതനം ട്രംപിന്റെ കീഴില്‍ ഉയര്‍ന്നു. പക്ഷേ അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ബരാക് ഒബാമയുടെ കാലത്ത് സമാനമായ നിരക്കിലായിരുന്നു ഇത്.  കോവിഡ് പാന്‍ഡെമിക് സമയത്ത് 2020 ന്റെ തുടക്കത്തില്‍ തൊഴിലാളികളുടെ വേതനം അതിവേഗം വര്‍ധിച്ചു. എന്നാല്‍ വേതനത്തിലുണ്ടായ വര്‍ധനവ് താഴ്ന്ന ശമ്പളമുള്ള തൊഴിലാളികളെ പിരിച്ചുവിടാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഇപ്പോഴും ജോലി ചെയ്യുന്ന ആളുകളുടെ ശരാശരി വേതനം ഉയര്‍ത്തി.

ബൈഡന്റെ കീഴില്‍, പ്രതിവാര ശരാശരി വരുമാനം വര്‍ധിച്ചു, എന്നാല്‍ ഉയര്‍ന്ന തോതിലുള്ള പണപ്പെരുപ്പം മൂലമുണ്ടാകുന്ന വില വര്‍ധനവ് അവരെ ബുദ്ധിമുട്ടിക്കുന്നു എന്നതാണ് വാസ്തവം. പണപ്പെരുപ്പം ക്രമീകരിക്കുമ്പോള്‍, ശരാശരി പ്രതിവാര വേതനം ബൈഡന്‍ അധികാരത്തില്‍ വന്ന സമയത്തേക്കാള്‍ കുറവാണ് എന്നതാണ് ശ്രദ്ധേയം.

English Summary:

How The Economy Really Fared Under Biden And Trump–From Jobs To Inflation