ഫിലഡൽഫിയ ∙ വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മികച്ച കർഷകനെ കണ്ടെത്താനുള്ള മത്സരത്തിൽ ഫിലാഡൽഫിയായിൽ നിന്നുള്ള ജിജി കോശി, ബീന ദമ്പതികൾ കർഷകരത്‌നം അവാർഡിനു അർഹരായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മികച്ച കർഷകനെ കണ്ടെത്താനുള്ള മത്സരത്തിൽ ഫിലഡൽഫിയായിൽ നിന്നുള്ള ജിജി കോശി, ബീന ദമ്പതികൾ കർഷകരത്‌നം അവാർഡിന് അർഹരായി. ഫിലഡൽഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേക്ക് ആകർഷിപ്പിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവർഗ്ഗങ്ങളും അമേരിക്കൻ മണ്ണിൽ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് കർഷകരത്‍നം അവാർഡ് ഏർപ്പെടുത്തിയത്.

കൃഷിയിൽ തത്പരരും നിപുണരുമായ നിരവധി പേർ മത്സരത്തിൽ പങ്കെടുത്തിരുന്നു. വിത്തുല്പാദനം മുതൽ വിളവെടുപ്പുവരെയുള്ള പ്രക്രിയകൾ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് വിധിനിർണ്ണയം നടത്തിയത്. പതിനഞ്ച് അടുക്കളത്തോട്ടങ്ങൾ മത്സരത്തിൽ പങ്കെടുക്കുവാൻ  റജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ നിന്നും പത്ത് തോട്ടങ്ങൾ ഫൈനൽ റൗണ്ടിൽ എത്തുകയുണ്ടായി. അതിൽ നിന്നാണ് കർഷകരത്‌നത്തെയും മറ്റുവിജയികളെയും കണ്ടെത്തിയത്.

ADVERTISEMENT

മത്സരത്തിൽ പങ്കെടുത്ത കൃഷിത്തോട്ടങ്ങളെല്ലാം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മലയാളികളുടെ കൃഷിയോടുള്ള ആഭിമുഖ്യം എത്ര വലുതാണെന്ന് കർഷകരത‌്നം അവാർഡ് ജേതാവായ ജിജി കോശി, ബീന ദമ്പതികളുടെ കൃഷിത്തോട്ടത്തിൽ നിന്നും മനസ്സിലാക്കാമെന്ന് വിധികർത്താക്കൾ പറഞ്ഞു.

രണ്ടാം സമ്മാനം സെബാസ്റ്റ്യൻ എബ്രാഹം, സുജാത സെബാസ്റ്റ്യൻ ദമ്പതികളുടെ അടുക്കളത്തോട്ടം കരസ്ഥമാക്കിയപ്പോൾ മൂന്നാം സ്ഥാനം തോമസ് ആനി ദമ്പതികളുടെ അടുക്കളത്തോട്ടവും നേടി. കർഷകരത്‌നം ജിജി ബീന കോശി ദമ്പതികൾക്ക് എവർറോളിംഗ് ട്രോഫി ട്രൈസ്റ്റേറ്റ് ചെയർമാൻ അഭിലാഷ് ജോണും, ഓണാഘോഷ ചെയർമാൻ ജോബി ജോർജ്ജും ചേർന്ന് നൽകി. സ്പോൺസറായ അമിത് പട്ടേൽ, അലക്സ് തോമസ്, ജോർജ്ജ് ഓലിക്കൽ എന്നിവർ നൽകിയ കാഷ് അവാർഡുകൾ സെക്രട്ടറി ബിനു മാത്യുവും, ട്രഷറർ ഫീലിപ്പോസ് ചെറിയാനും സുധ കർത്തായും സമ്മാനിച്ചു. അവാർഡ് കമ്മറ്റി കോഡിനേറ്ററന്മാരായ ജോർജ്ജുക്കുട്ടി ലുക്കോസ്, ജോർജ്ജ് ഓലിക്കൽ, അലക്സ് തോമസ് എന്നിവർ വിധി കർത്താക്കളായി പ്രവർത്തിച്ചു.

English Summary:

Gigi Koshi and Beena couple won the karshaka Ratnam Award in the Kerala Forum Tri-State Area Best Farmer Competition

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT