സാന്‍ ഡിയാഗോ ∙ അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയുടെ (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്) ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ക്യാന്‍സര്‍ രംഗത്ത് ലോക പ്രശസ്തനായ മലയാളി ഡോ. എം. വി. പിള്ളയ്ക്ക് സമ്മാനിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാന്‍ ഡിയാഗോ ∙ അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയുടെ (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്) ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ക്യാന്‍സര്‍ രംഗത്ത് ലോക പ്രശസ്തനായ മലയാളി ഡോ. എം. വി. പിള്ളയ്ക്ക് സമ്മാനിച്ചു. സാന്‍ ഡിയാഗോയില്‍ നടന്ന 45-ാം വാര്‍ഷിക സമ്മേളനത്തില്‍ സംഘടനയുടെ പ്രസിഡന്റ് ഡോ. സിന്ധുപിളള പുരസ്ക്കാരം കൈമാറി. അവാര്‍ഡല്ല ഗുരുദക്ഷിണ അര്‍പ്പിക്കലാണെന്ന് ഡോ. സിന്ധു പറഞ്ഞു.

അമേരിക്കയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ദ്ധനും തോമസ് ജഫര്‍സണ്‍ യൂണിവേഴ്‌സിറ്റി ഓങ്കോളജി ക്ലിനിക്കല്‍ പ്രഫസറുമായ ഡോ. എം.വി. പിള്ള ലോകാരോഗ്യ സംഘടനാ കാന്‍സര്‍ കെയര്‍ കണ്‍സള്‍ട്ടന്റാണ്. ഇന്റര്‍ നാഷണല്‍ ഫോര്‍ കാന്‍സര്‍ ട്രീറ്റ് മെന്റ് ആന്‍ഡ് റിസേര്‍ച്ച് പ്രസിഡന്റ്, ഗ്ലോബല്‍ വൈവസ് നെറ്റ് വര്‍ക്കിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ്, കേരളത്തില്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ തലവന്‍, ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ബ്രസ്റ്റ് കാന്‍സര്‍ ഇന്‍ഷ്യേറ്റീവ് കണ്‍സള്‍ട്ടന്റ്, ചെങ്ങന്നൂര്‍ കെ.എം. ചെറിയാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉപദേശക സമിതി ചെയര്‍മാന്‍, തിരുവനന്തപുരം ആര്‍. സി. സി ഗവേണിംഗ് കൗണ്‍സില്‍ അംഗം തുടങ്ങി അനുഷ്ടിക്കാത്ത പദവികള്‍ ചുരുക്കം.

ADVERTISEMENT

ആതുര സേവന രംഗത്തും, സാഹിത്യ രംഗത്തും ഒരു പോലെ പ്രശോഭിക്കുന്ന ഡോ. എം. വി. പിള്ളയെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. നാലു പതിറ്റാണ്ട് പിന്നിട്ട പ്രവാസജീവിതത്തിനിടയിലും കേരളത്തിന്റെ സംസ്‌കാരത്തെയും ഭാഷയെയും നെഞ്ചോട് ചേര്‍ക്കുന്ന അദ്ദേഹം, സ്വതസിദ്ധമായ നര്‍മ്മം കൊണ്ട് രോഗികള്‍ക്കും ഉറ്റവര്‍ക്കും പകരുന്ന സാന്ത്വനം ചികിത്സാവൈദഗ്ധ്യം പോലെ തന്നെ പേരുകേട്ടതാണ്.

English Summary:

AKMG Lifetime Achievement Award to Dr MV Pillai