ബൈഡനെ വിമര്‍ശിച്ച് ട്രംപ്; സംവാദത്തിൽ പോരടിച്ച് കമലയും ട്രംപും
യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ പോരടിച്ച് സ്ഥാനാർഥികളായ ഡോണൾഡ് ട്രംപും കമല ഹാരിസും.

ഫിലാഡൽഫിയ ∙ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ പോരടിച്ച് സ്ഥാനാർഥികളായ ഡോണൾഡ് ട്രംപും കമല ഹാരിസും.‘‘ബൈഡൻ ഭരണത്തിൻ കീഴിൽ പെട്രോൾ വില ഉയർന്നു, കോവിഡും യുക്രെയ്ൻ റഷ്യൻ സംഘർഷവുംആഗോള ഊർജ വിപണിയെ തകർത്തു. ഒരു സാധാരണ ഗ്യാലൻ ഗ്യാസിന്‍റെ വില ഇപ്പോൾ പല സംസ്ഥാനങ്ങളിലും മൂന്ന് ഡോളറിൽ താഴെയാണ്. കീസ്റ്റോൺ എക്‌സ്എൽ ഓയിൽ പൈപ്പ്‌ലൈൻ ബൈഡൻ തകർത്തു’’ – തുടങ്ങിയ വാദങ്ങളാണ് ട്രംപ് ഉയർത്തിയത്.
എബിസി ന്യൂസ് ആതിഥേയത്വം വഹിച്ച 90 മിനിറ്റ് നീണ്ട സംവാദത്തിൽ ട്രംപും ഹാരിസും ഗർഭച്ഛിദ്രം, കുടിയേറ്റം, സമ്പദ്‌വ്യവസ്ഥ, വിദേശനയം എന്നിവയിൽ അഭിപ്രായം രേഖരപ്പെടുത്തി. ജൂലൈയിൽ ട്രംപ് കമല ഹാരിസിനെതിരെ നടത്തിയ വംശീയ പരാമർശങ്ങളും സംവാദത്തിൽ ചർച്ചയായി.