ഫിലഡൽഫിയ ∙ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്‍റുമായ കമല ഹാരിസും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും നടത്തിയ സംവാദത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്‍റുമായ കമല ഹാരിസും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും നടത്തിയ സംവാദത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. എങ്കിലും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ കാര്യമായി ചർച്ച ചെയ്തില്ല. വ്യവസായികൾക്ക് എല്ലാ സഹായവും നൽകുകയാണ് ഹാരിസിന് ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ട വിഷയം. ഇതിനെ കുറിച്ച് സഹതാപ പൂർവമായി സംസാരിച്ചാൽ ജനങ്ങളെ കൈയിൽ എടുക്കാമെന്ന് ഹാരിസ് കരുതുന്നു.

വിലക്കയറ്റമോ, അത്യാവശ്യം ലഭ്യമാക്കേണ്ട മരുന്ന് വില നിയന്ത്രിക്കേണ്ടതിനെകുറിച്ചോ ഡിബേറ്റ് ചെയ്യാൻ രണ്ടു പേരും തയ്യാറായില്ല. മിക്കവാറും എല്ലാ വിഷയങ്ങളെ കുറിച്ചും ഗൃഹപാഠം നന്നായി നടത്തി എത്തിയ ട്രംപ് വിലക്കയറ്റം എങ്ങനെ മറന്നു എന്നറിയില്ല. അബോർഷന് അനുകൂലമായി കമല ഹാരിസ് പല തവണ വാദിച്ചു. 

ADVERTISEMENT

ഇവർ അധികാരത്തിൽ വന്നാൽ നമ്മുടെ തോക്കുകൾ എടുത്തു കൊണ്ട് പോകും എന്ന് പറഞ്ഞ ഹാരിസ് അറിയാതെ തന്‍റെ കൈവശം തോക്കുകൾ ഉണ്ട് എന്നും തന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ടിം വാൽസിന്‍റെ കൈവശവും തോക്കുകൾ ഉണ്ട് എന്നും പറഞ്ഞു. ആരുടേയും തോക്കുകൾ തങ്ങൾ എടുത്തു കൊണ്ട് പോവുകയില്ല എന്ന് ട്രംപ് മറുപടി നൽകി.

ട്രംപിന്‍റെ ഓരോ പ്രസ്താവത്തിന്‍റെയും സത്യാസത്യങ്ങൾ അപ്പോൾ തന്നെ എ ബി സി യുടെ ടീം പരിശോധിച്ച് ഉറപ്പു വരുത്തുവാൻ അവതാരകരായ ഡേവിഡ് മുയറും ലിൻസേയ് ഡേവിസും ശ്രദ്ധിച്ചിരുന്നു. എന്നാൽ കമല ഹാരിസ് നടത്തുന്ന അവകാശവാദങ്ങൾ പരിശോധിക്കേണ്ടതാണെന്നു അവർക്കു തോന്നിയില്ല. ഡേവിസ് പൊതുവെ കമല ഹാരിസിനോട് അനുകൂല നിലപാട് സ്വീകരിക്കുന്നത് വ്യക്തമായിരുന്നു. 

ADVERTISEMENT

കുടിയേറ്റത്തിലൂടെ കടന്നു വരുന്നവർ കുറ്റം ചെയ്യുന്നവരാണ്. അവരുടെ എണ്ണം വർധിച്ചു വരികയാണ്. അവരോടു മൃദു സമീപനം സ്വീകരിക്കുന്ന ബൈഡൻ-ഹാരിസ് ഭരണമാണ് ഇതിനു മറുപടി പറയേണ്ടത് എന്ന ആരോപണം ട്രംപ് വീണ്ടും ആവർത്തിച്ചു. ഈ ആരോപണത്തിന് മറുപടി പറയാൻ വസ്തുതകളും വിവരങ്ങളും ശേഖരിച്ചു കമല ഹാരിസ് എത്തേണ്ടതായിരുന്നു. സത്യാവസ്ഥ എന്താണ് എന്നറിയുവാൻ അമേരിക്കൻ ജനതയ്ക്ക് താല്പര്യം ഉണ്ടാവും. വിദ്യാർഥികളുടെ കടം എഴുതിത്തള്ളുന്ന നടപടികൾ എങ്ങും എത്തിയില്ല എന്ന് ട്രംപ് ആരോപിച്ചു. ഇതിനു മറുപടി പറയുവാനും തയാറായി ഹാരിസ് എത്തേണ്ടതായിരുന്നു. മറുപടി പറയാതെ വിട്ടത് ട്രംപിന്‍റെ നേട്ടമായി റിപ്പബ്ലിക്കനുകൾ പറയും. ഡിബേറ്റിൽ ഹാരിസിന് മേൽകൈ ഉണ്ടായിരുന്നു എന്ന് പല മാധ്യമങ്ങളും വിലയിരുത്തി. ഡെയിലി ബീസ്ട് പറഞ്ഞത് 57.75 മില്യൻ പ്രേക്ഷകർ ഡിബേറ്റ് കണ്ടു എന്നാണ്. 

English Summary:

Debate between Kamala Harris and Donald Trump