നേർമ്മയുടെ ഓണാഘോഷം: ആൽബെർട്ടയിൽ ആദ്യമായി മെഗാ തിരുവാതിര
കാനഡയിലെ എഡ്മിന്‍റൻ നഗരത്തിലെ മലയാളി സമൂഹം, നേർമ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
കാനഡയിലെ എഡ്മിന്‍റൻ നഗരത്തിലെ മലയാളി സമൂഹം, നേർമ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
കാനഡയിലെ എഡ്മിന്‍റൻ നഗരത്തിലെ മലയാളി സമൂഹം, നേർമ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
എഡ്മിന്‍റൻ ∙ കാനഡയിലെ എഡ്മിന്‍റൻ നഗരത്തിലെ മലയാളി സമൂഹം, നേർമ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ബാൽവിൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ആഘോഷത്തിൽ, ആൽബെർട്ടയിൽ ആദ്യമായി ഒരു മെഗാ തിരുവാതിര അരങ്ങേറി. നേർമ്മയുടെ 40-ഓളം അംഗങ്ങൾ ചേർന്നാണ് മെഗാ തിരുവാതിര അവതരിപ്പിച്ചത്.
മെഗാ തിരുവാതിര കൂടാതെ, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ടാലന്‍റ് ഓൺലൈൻ മ്യൂസിക് സ്കൂൾ വിദ്യാർഥികളുടെ ലൈവ് ഓർക്കസ്ട്ര എന്നിവയും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ, പുത്തൻ പാവാടയും ബ്ലൗസും ധരിച്ച കുട്ടികളും കേരള സാരികളണിഞ്ഞ സ്ത്രീകളും ചേർന്ന് മാവേലിമന്നനെ വരവേറ്റു.
സ്വാദിഷ്ടമായ ഓണസദ്യയ്ക്ക് ശേഷം, കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കും പായസ മത്സരത്തിൽ വിജയികളായവർക്കും സമ്മാനങ്ങൾ നൽകി.
വാർത്ത : ജോസഫ് ജോൺ കാൽഗറി