അഴിമതി അന്വേഷണത്തിനിടെ രാജിവച്ച് ന്യൂയോർക്ക് പൊലീസ് മേധാവി
ന്യുയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ നൈറ്റ്ക്ലബ് എൻഫോഴ്‌സ്‌മെന്റിനെക്കുറിച്ചുള്ള ഫെഡറൽ അന്വേഷണത്തിനിടയിൽ രാജിവച്ച് പൊലീസ് മേധാവി.

ന്യൂയോർക്ക് ∙ ന്യുയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് നൈറ്റ്ക്ലബ് എൻഫോഴ്‌സ്‌മെന്റിനെക്കുറിച്ചുള്ള ഫെഡറൽ അന്വേഷണത്തിനിടയിൽ രാജിവച്ച് പൊലീസ് മേധാവി. ന്യുയോർക്ക് സിറ്റി പൊലീസ് കമ്മീഷനർ എഡ്വേർഡ് കബാനാണ് (57) രാജിവച്ചത്.
അഴിമതി അന്വേഷണത്തിന്റെ ഭാഗമായ് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസുമായ് അടുപ്പമുള്ള പല ഉന്നതരുടെയും വീടുകൾ ഫെഡറൽ അധികൃതർ റെയ്‌ഡ് ചെയ്തതായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായ് അധികൃതർ എഡ്വേർഡിന്റെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.
33,500-ലധികം ഓഫീസർമാരുടെയും 16,000 സിവിലിയൻ ജീവനക്കാരുടെയും മേൽനോട്ടം വഹിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പൊലീസ് ഡിപ്പാർട്ട്‌മെന്റാണ് ന്യുയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ്. എഡ്വേർഡിന്റെ രാജിയെ തുടർന്ന് സേനയുടെ താൽക്കാലിക മേധാവിയായി ഹോംലാൻഡ് സെക്യൂരിറ്റിയുടെ മുൻ ഡയറക്ടർ ടോം ഡോൺലോണിനെ മേയർ എറിക് ആഡംസ് നിയമിച്ചു.