സംവാദത്തിലെ മികച്ച പ്രകടനം; അഭിപ്രായ സർവേയിൽ ഹാരിസിന് 5% ലീഡ്
വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ കമല ഹാരിസിന് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനേക്കാൾ അഞ്ച് ശതമാനം ലീഡെന്ന് പുതിയ സർവേ ഫലം.

പെൻസിൽവേനിയ ∙ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ കമല ഹാരിസിന് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനേക്കാൾ അഞ്ച് ശതമാനം ലീഡെന്ന് പുതിയ സർവേ ഫലം. ഇരുവരുടെയും സംവാദത്തിന് ശേഷം നടത്തിയ സർവേയിലാണ് ഹാരിസിന് ട്രംപിനേക്കാൾ ലീഡ്.
സെപ്റ്റംബർ 11ന് നടത്തിയ മോർണിങ് കൺസൾട് പോളിൽ ഹാരിസിന് 50 ശതമാനവും ട്രംപിന് 45 ശതമാനവുമാണ് പിന്തുണ ലഭിച്ചത്. അതേസമയം സെപ്റ്റംബർ 12 ന് അവസാനിച്ച റോയിട്ടേഴ്സ് - ഇപ്സോസ് സർവേയിൽ ഹാരിസിന് 47 ശതമാനവും ട്രംപിന് 42 ശതമാനവുമാണ് പിന്തുണ കണ്ടെത്തിയത്. ഈ സർവേയും ഹാരിസിന് അഞ്ച് ശതമാനം ലീഡാണ് കാണിക്കുന്നത്.
സംവാദത്തിലെ പ്രകടനം പ്രശംസ നേടിയതിനു പിന്നാലെയാണ് ഹാരിസ് ലീഡ് നിലയിൽ മുന്നേറ്റം നടത്തിയത്. സെപ്റ്റംബർ 3നും 5നും ഇടയിൽ എൻപിആർ/ പിബിഎസ്/ മാരിസ്റ്റ് സർവേയിൽ ഹാരിസിന് 49 ശതമാനവും ട്രംപിന് 48 ശതമാനവുമായിരുന്നു പിന്തുണ.
2016 ൽ ട്രംപ് പത്ത് പോയിന്റുകൾക്കു വിജയിച്ച സംസ്ഥാനമാണ് അയോവ. 2020ൽ എട്ട് പോയിന്റുകളിൽ കൂടുതൽ നേടി ട്രംപ് മുന്നിട്ടു നിന്നു. ഇക്കഴിഞ്ഞ ജൂണിൽ ട്രംപ്, പ്രസിഡന്റ് ജോ ബൈഡനെക്കാൾ 18 പോയിന്റുകൾക്കു മുന്നിലായിരുന്നു. അതേസമയം ഹാരിസ് വെറും 4 പോയിന്റുകൾക്കു മാത്രം പിന്നിലാണെന്ന് സർവേകൾ പറയുന്നു. ഡി മോയിൻ റജിസ്റ്റർ - അയോവ മീഡിയ കോം റിപ്പോർട്ട് ചെയ്തത് ഹാരിസിന് 43 ശതമാനവും ട്രംപിന് 47 ശതമാനവുമാണ് പിന്തുണ.
അലാസ്‌കയിൽ വോട്ടു ചെയ്യുവാൻ സാദ്ധ്യത ഉള്ളവരുടെ ഇടയിൽ നടത്തിയ സർവയിൽ ഹാരിസിന് 42 ശതമാനവും ട്രംപിന് 47 ശതമാനവുമാണ് പിന്തുണ. ടെക്സസിൽ ജൂൺ-ജൂലൈ സർവേയിൽ ട്രംപ് ബൈഡനെക്കാൾ 9-11 പോയിന്റുകൾക്കു മുന്നിലായിരുന്നു. അതിനു ശേഷം പ്രധാന സർവേകൾ നടത്തിയിട്ടില്ല. നെറ്റ് സിൽവറിന്റെ പോളിങ് ആവറേജിൽ ദേശീയതലത്തിൽ ഹാരിസിന് 48.3 ശതമാനവും ട്രംപിന് 46.2 ശതമാനവുമാണ് പിന്തുണ.