മലയാളി കാനഡപോസ്റ്റ് എംപ്ലോയീസ് അസോസിയേഷൻ ഓണാഘോഷം എയ്ജാക്സിൽ
സ്കാർബ്രോ ∙ മലയാളി കാനഡ പോസ്റ്റ് എംപ്ലോയീസ് അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 21 ന് എയ്ജാക്സ് എച്ച്എംഎസ് കമ്യൂണിറ്റി ഹാളിൽ നടക്കും.

സ്കാർബ്രോ ∙ മലയാളി കാനഡ പോസ്റ്റ് എംപ്ലോയീസ് അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 21 ന് എയ്ജാക്സ് എച്ച്എംഎസ് കമ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് പരിപാടികൾ. പന്ത്രണ്ടിന് വിഭവസമൃദ്ധമായ ഓണസദ്യ.
തുടർന്ന് 1.30 ന് സാംസ്കാരികസമ്മേളനം പാട്രിസ് ബാർണസ് എംപിപി ഉദ്ഘാടനം ചെയ്യും. കാനഡയിലെ പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കഥകളി, പഞ്ചാരിമേളം, തിരുവാതിര, പുലിക്കളി എന്നിവയ്ക്കു പുറമെ നൃത്ത-സംഗീത പരിപാടികളുമുണ്ടാകും.
പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നതായി ഡയറക്ടർമാരായ ഷാജു കൂവേലി, ജോഷി കൂട്ടുമേൽ, അഖിലേഷ്, പി. എം. ജോഷി, ജോയിന്റ് സെക്രട്ടറി സരിത മുരളീധരൻ എന്നിവർ അറിയിച്ചു. റിയൽറ്റർ മാത്യു ദേവസ്യ (റൈറ്റ് അറ്റ് ഹോംസ്) ലിൻസി (സെന്റനറി ഫിസിയോ) എന്നിവരാണ് മുഖ്യസ്പോൺസർമാർ.