ഡാലസിൽ വാഹനാപകടത്തിൽ മരിച്ച മലയാളി ദമ്പതികളുടെ സംസ്കാരം ഈ മാസം 21ന്
വാഹനാപകടത്തെ തുടർന്ന് മരിച്ച മലയാളി ദമ്പതികളായ വിക്ടർ വർഗീസിനും (45) ഭാര്യ ഖുശ്ബു വർഗീസിനും (36) കണ്ണീരോട് വിട ചൊല്ലാൻ ഡാലസിലെ മലയാളി സമൂഹം.

ഡാലസ് ∙ വാഹനാപകടത്തെ തുടർന്ന് മരിച്ച മലയാളി ദമ്പതികളായ വിക്ടർ വർഗീസിനും (45) ഭാര്യ ഖുശ്ബു വർഗീസിനും (36) കണ്ണീരോട് വിട ചൊല്ലാൻ ഡാലസിലെ മലയാളി സമൂഹം. സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ പൊതു ദർശനവും ശുശ്രൂഷകളും ഉണ്ടായിരിക്കും.
സെപ്റ്റംബർ 21ന് രാവിലെ 10 മണിക്ക് ഡാലസ് സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ സംസ്‌കാര ശുശ്രൂഷ ആരംഭിക്കും. തുടർന്ന് കോപ്പേൽ റോളിങ്ങ് ഓക്‌സ് സെമിത്തേരിയിൽ സംസ്കാരം നടക്കും. സെപ്റ്റംബർ 7 ന് ഡാലസിലെ സ്പ്രിങ് ക്രീക്ക് റോഡിലുണ്ടായ വാഹനാപകടമുണ്ടായത്.
വാർത്ത ∙ ആൻഡ്രൂസ് അഞ്ചേരി