ബർമിങ്ഹാമിലെ അലബാമ സർവകലാശാലയ്ക്ക് സമീപം വെടിവയ്പ്പ്. സംഭവത്തിൽ നാല് പേർ കൊല്ലപ്പെട്ടു.

ബർമിങ്ഹാമിലെ അലബാമ സർവകലാശാലയ്ക്ക് സമീപം വെടിവയ്പ്പ്. സംഭവത്തിൽ നാല് പേർ കൊല്ലപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലബാമ ∙ ബർമിങ്ഹാമിലെ അലബാമ സർവകലാശാലയ്ക്ക് സമീപം വെടിവയ്പ്പ്. സംഭവത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരുക്കേറ്റതായ് പൊലീസ് അറിയിച്ചു. 

ഫൈവ് പോയിന്റ്സ് സൗത്ത് ഏരിയയിൽ ശനിയാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച്തന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒരു കൂട്ടം ആളുകൾക്ക് നേരെ തോക്കുധാരികൾ നിരവധി തവണ വെടിയുതിർത്തതായി ബർമിങ്ഹാം പൊലീസ് ഓഫിസർ ട്രൂമാൻ ഫിറ്റ്‌സ്‌ ജെറാൾഡ് പറഞ്ഞു. പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ADVERTISEMENT

എഫ്ബിഐയുമായും മറ്റ് ഫെഡറൽ ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വിവരങ്ങൾ നൽകുന്നവർക്ക് 5,000 ഡോളർ പാരിതോഷികവും പൊലീസ് വാഗ്ദാനം ചെയ്തു. സംഭവത്തിന്റെ ഫോട്ടോകളും വിഡിയോകളും സമർപ്പിക്കുന്നതിന് വെബ് പോർട്ടൽ സജ്ജീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

English Summary:

4 Killed and 17 Injured in Shooting Near University of Alabama at Birmingham