ന്യൂജഴ്‌സി ∙ കേരള സമാജം ഓഫ് ന്യൂജഴ്‌സി (KSNJ), പാറ്റേഴ്സണിലെ സെന്‍റ് ജോർജ് കത്തോലിക്കാ പള്ളി ഓഡിയേറ്ററത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ചെണ്ടമേളത്തിന്‍റെ അകമ്പടിയോട് പെൺകുട്ടികൾ മാവേലിമന്നനെ ഭദ്രദീപം തെളിയിച്ചു ചടങ്ങിലേക്ക് ആനയിച്ചതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തിരുവാതിരയും ഓണപാട്ടും നൃത്തരൂപങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്‌സി ∙ കേരള സമാജം ഓഫ് ന്യൂജഴ്‌സി (KSNJ), പാറ്റേഴ്സണിലെ സെന്‍റ് ജോർജ് കത്തോലിക്കാ പള്ളി ഓഡിയേറ്ററത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.  ചെണ്ടമേളത്തിന്‍റെ അകമ്പടിയോട്  പെൺകുട്ടികൾ മാവേലിമന്നനെ ഭദ്രദീപം  തെളിയിച്ചു ചടങ്ങിലേക്ക് ആനയിച്ചതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.

തിരുവാതിരയും ഓണപാട്ടും നൃത്തരൂപങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. മികവ് പുലർത്തിയ  അക്കാദമി ഓഫ് ഇന്ത്യൻ ലാംഗ്വേജസ് ആൻഡ് ആർട്‌സിലെ വിദ്യാർഥികളെ സെന്‍റ് ജോർജ് കത്തോലിക്കാ പള്ളി വികാരി റവ. സിമ്മി തോമസ് ക്യാഷ് അവാർഡുകൾ സമ്മാനിച്ചു.  അക്കാദമി  പ്രിൻസിപ്പൽ ഡോ.എബി തര്യൻ മലയാളം സ്‌കൂളിന്‍റെയും സംഗീത പ്രോഗ്രാമിന്‍റെയും  പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു സംസാരിക്കുകയും മാതൃഭാഷയായ മലയാളത്തിനും  നമ്മുടെ പരമ്പരാഗത സംഗീതത്തിനും നൽകി വരുന്ന ഉത്സാഹത്തിനും പിന്തുണയ്ക്കും കുട്ടികളെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.

ADVERTISEMENT

അക്കാദമി വിദ്യാർഥികൾ മലയാളത്തിൽ കവിതയും പ്രസംഗങ്ങളും അവതരിപ്പിച്ചു ബെർഗൻഫീൽഡ് മേയർ ആർവിൻ അമറ്റോറിയോ ആയിരുന്നു ഓണാഘോഷ പരിപാടിയുടെ മുഖ്യാതിഥി. ഫാ. സിമ്മി തോമസ് (വികാരി സെന്‍റ് ജോർജ് ചർച്ച്, പാറ്റേഴ്സൺ),  ബൈജു വർഗീസ് (ഫോമാ ജനറൽ സെക്രട്ടറി), ഡോ. ജയ്‌മോൾ ശ്രീധർ (ഫോമ ജോയിന്‍റ് സെക്രട്ടറി),  ഷിനു ജോസഫ് (ഫോമാ ഉപദേഷ്ടാവ് കമ്മിറ്റി ചെയർമാൻ), ജോഫ്രിൻ ജോസ് (ഫോമ ജുഡീഷ്യൽ കൗൺസിൽ അംഗം), ജിനേഷ് തമ്പി (വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ പ്രസിഡന്‍റ്), പ്രദീപ് നായർ (യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ്) ,  സുരേഷ് നായർ (ഫോമാ നാഷനൽ കമ്മിറ്റി ന്യൂയോർക്കിൽ നിന്നുള്ള അംഗം), ശ്രീ. സുജിത്ത് ശ്രീധർ (സെക്രട്ടറി കലാ),  ഫോമാ പിആർഒ ജോസഫ് ഇടിക്കുള എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

പരിപാടിയുടെ തുടക്കത്തിൽ കെഎസ്എൻജെ പ്രസിഡന്‍റ്  ജിയോ ജോസഫ് ഏവർക്കും സ്വാഗതം ആശംസിച്ചു സംസാരിച്ചു. ബോബി തോമസ് വോട്ട് ഓഫ് താങ്ക്സ് അറിയിച്ചു.  കെഎസ്എൻജ സെക്രട്ടറി നിധീഷ്  തോമസ്, ജോയിന്‍റ് സെക്രട്ടറി ജിമ്മി മാണി, ട്രഷറർ ആൽവിൻ ജോർജ്, ജോയിന്‍റ് ട്രഷറർ അലൻ വർഗീസ് ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ്  അംഗങ്ങൾ പ്രസിഡന്‍റ് ജിയോ ജോസഫിന്‍റെ നേതൃത്വത്തിലാണ് കേരള സമാജം ഓഫ് ന്യൂജഴ്‌സി (KSNJ) ഓണാഘോഷം സംഘടിപ്പിച്ചത്.

English Summary:

Kerala Samajam of New Jersey's Onam Celebration