ഇന്‍റർനാഷനൽ 56 കാർഡ് ഗെയിമിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
ഒക്ടോബർ 4,5,6 തീയതികളിൽ ഡിട്രോയിറ്റ് ‘അപ്പച്ചൻ നഗറിൽ’ (PEARL EVENT CENTER, 26100 Northwestern Highway Southfield, MI 48076) നടക്കുന്ന ഇന്‍റർനാഷനൽ 56 കാർഡ് ഗെയിമിന്‍റെയും സിൽവർ ജൂബിലി ആഘോഷത്തിന്‍റെയും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ഡിട്രോയിറ്റ് ∙ ഒക്ടോബർ 4,5,6 തീയതികളിൽ ഡിട്രോയിറ്റ് ‘അപ്പച്ചൻ നഗറിൽ’ (PEARL EVENT CENTER, 26100 Northwestern Highway Southfield, MI 48076) നടക്കുന്ന ഇന്‍റർനാഷനൽ 56 കാർഡ് ഗെയിമിന്‍റെയും സിൽവർ ജൂബിലി ആഘോഷത്തിന്‍റെയും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മത്സരത്തിന്‍റെ റജിസ്ട്രേഷൻ ഒക്ടോബർ 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് ആരംഭിക്കും.
ഏകദേശം 90 ടീമുകൾ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. തുടർന്ന് ദേശീയ സമിതി യോഗവും ജനറൽ ബോഡിയും അതിനെത്തുടർന്ന് ഉദ്ഘാടനവും നടക്കും. ആദ്യ മത്സരം വൈകുന്നേരം കൃത്യം 4.00 ന് ആരംഭിക്കും.
ഒക്ടോബർ 3-ന് വ്യാഴാഴ്ച പരിശീലന ഗെയിമുകൾ ഉണ്ടായിരിക്കുന്നതാണ്. വ്യാഴാഴ്ച എത്തിച്ചേരുന്നവർക്ക് ഭക്ഷണ-പാനീയങ്ങൾ ഒരുക്കുന്നതാണ്. 200 ഡോളർ വീതമാണ് ടൂർണമെന്‍റ് റജിസ്‌ട്രേഷൻ ഫീസ്.
ഗെയിമുകളിൽ വിജയികളാവുന്ന ടീമുകൾക്ക് ഒന്നാം സമ്മാനമായി 3000 ഡോളർ, രണ്ടാം സമ്മാനം 2100 ഡോളർ, മൂന്നാം സമ്മാനം 1500 ഡോളർ, നാലാം സമ്മാനം 1200 ഡോളർ എന്നീ ക്രമത്തിൽ ക്യാഷ് അവാർഡുകളും, ട്രോഫികളും നൽകുന്നതാണ്. ഒന്നാം സമ്മാനം വലിയപറമ്പിൽ ഫാമിലിയും, രണ്ടാം സമ്മാനം ജൂബി ജെ. ചക്കുങ്കൽ (C4D Mortgage), മൂന്നാം സമ്മാനം കനക്‌ടികട്ടിൽ നിന്നുമുള്ള മധു കുട്ടി, നിധിൻ ഈപ്പൻ, രാജീവ് ജോർജ് എന്നിവരും, നാലാം സമ്മാനം ജോസഫ് മാത്യു (ഫ്രണ്ട്‌സ് ഓഫ് അപ്പച്ചൻ) എന്നിവരാണ് സ്പോൺസർ ചെയ്തിരിക്കുന്നത്.
ടൂർണമെന്‍റ് കോർഡിനേറ്റേഴ്‌സ്: മാത്യു ചെരുവിൽ (56 ഇന്‍റർനാഷനൽ ചെയർമാൻ – 586 206 6164), ജോസ് ഏബ്രഹാം (ടൂർണമെന്‍റ് ചെയർമാൻ) 248 802 8952, ജോർജ് വന്നിലം (വൈസ് ചെയർമാൻ) 248 921 9941
എക്‌സിക്യൂട്ടീവ് കമ്മറ്റി മെംബേഴ്‌സ്: സുനിൽ എൻ മാത്യു – 734 272 5264, ജോസ് ഫിലിപ്പ് – 248 767 9952, സുനിൽ മാത്യു – 248 982 017, ബിജോയ്‌സ് തോമസ് – 248 761 9979 , മാത്യു ചെമ്പോല – 914 338 6914
വാർത്ത: രാജു ശങ്കരത്തിൽ