യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണ അറിയിച്ച് ആന്റണി ബ്ലിങ്കൻ
ഐക്യരാഷ്ട്രസംഘടനയുടെ (യുഎൻ) രക്ഷാസമിതിയിൽ ഇന്ത്യ, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകുന്നതിന് അമേരിക്കയുടെ പിന്തുണ ഉണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ.

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്രസംഘടനയുടെ (യുഎൻ) രക്ഷാസമിതിയിൽ ഇന്ത്യ, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകുന്നതിന് അമേരിക്കയുടെ പിന്തുണ ഉണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. വികസ്വര രാജ്യങ്ങളെ മികച്ച രീതിയിൽ പ്രതിനിധീകരിക്കുന്നതിനായ് ഐക്യരാഷ്ട്രസംഘടനയുടെ രക്ഷാസമിതിയിൽ നവീകരണത്തിന് പിന്തുണ അറിയിച്ചാണ് ആന്റണി ബ്ലിങ്കൻ ഇക്കാര്യം പറഞ്ഞത്.
തിങ്കളാഴ്ച ന്യൂയോർക്കിൽ നടന്ന 79-ാമത് യുഎൻ ജനറൽ അസംബ്ലിയിലെ 'സമ്മിറ്റ് ഓഫ് ദി ഫ്യൂച്ചറിലാണ് ആന്റണി ബ്ലിങ്കൻ ഇക്കാര്യം വ്യക്തമാക്കിയത്. ആഫ്രിക്കൻ രാജ്യങ്ങൾക്ക് രണ്ട് സ്ഥിരം സീറ്റുകളും, ചെറിയ ദ്വീപ് വികസ്വര രാജ്യങ്ങൾക്ക് ഒരു റൊട്ടേറ്റിങ് സീറ്റും ഉറപ്പാക്കണം. ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കും കരീബിയൻ രാജ്യങ്ങൾക്ക് പ്രാതിനിധ്യവും നൽകണമെന്നും അദ്ദേഹം പറഞ്ഞു.