ഓക്‌ലഹോമയിൽ കൺവീനിയൻസ് സ്റ്റോർ ഉടമയെ വെടിവച്ചുകൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഓക്‌ലഹോമയിൽ കൺവീനിയൻസ് സ്റ്റോർ ഉടമയെ വെടിവച്ചുകൊന്ന കേസിലെ പ്രതി ഇമ്മാനുവൽ ലിറ്റിൽജോണിന്റെ (52) വധശിക്ഷ നടപ്പാക്കി.

ഓക്‌ലഹോമ ∙ ഓക്‌ലഹോമയിൽ കൺവീനിയൻസ് സ്റ്റോർ ഉടമയെ വെടിവച്ചുകൊന്ന കേസിലെ പ്രതി ഇമ്മാനുവൽ ലിറ്റിൽജോണിന്റെ (52) വധശിക്ഷ നടപ്പാക്കി. 1992ൽ കവർച്ചയ്ക്കിടെ കൺവീനിയൻസ് സ്റ്റോർ ഉടമ കെന്നത്ത് മീർസയെ കൊലപ്പെടുത്തിയതിനാണ് ലിറ്റിൽജോൺ ശിക്ഷിക്കപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10:17 നായിരുന്നു വധശിക്ഷ നടപ്പാക്കിയത്.
ലിറ്റിൽജോണിന്റെ വധശിക്ഷ റദ്ദാക്കണമെന്ന് സംസ്ഥാന പരോൾ ബോർഡ് നിർദ്ദേശം കഴിഞ്ഞ ദിവസമാണ് ഗവർണ്ണർ തള്ളിയത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2021 ലാണ് ഓക്‌ലഹോമയിൽ വധശിക്ഷ പുനരാരംഭിക്കുന്നത്. ഓക്‌ലഹോമയിൽ ഈ വർഷം വധശിക്ഷയ്ക്ക് വിധേയനാകുന്ന മൂന്നാമത്തെ തടവുകാരനാണ് ലിറ്റിൽജോൺ. യുഎസിൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ അഞ്ച് വധശിക്ഷയാണ് നടപ്പാക്കിയത്.