ജോർജിയയിൽ മോഷ്ടാവുമായി ഏറ്റുമുട്ടി പൊലീസ്: രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്ക്, പ്രതി കൊല്ലപ്പെട്ടു
ജോർജിയയിൽ മോഷണ ശ്രമം തടയാൻ ശ്രമിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റു.
ജോർജിയയിൽ മോഷണ ശ്രമം തടയാൻ ശ്രമിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റു.
ജോർജിയയിൽ മോഷണ ശ്രമം തടയാൻ ശ്രമിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റു.
ജോർജിയ ∙ ജോർജിയയിൽ മോഷണ ശ്രമം തടയാൻ ശ്രമിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ പ്രതി കൊല്ലപ്പെട്ടു. പരുക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ച് ചികിത്സ തുടങ്ങി.
ശനിയാഴ്ച പുലർച്ചെ സൗത്ത് കോബ് ഡ്രൈവിലെ അഡ്വഞ്ചർ ഔട്ട്‌ഡോർ ഗൺ സ്റ്റോറിൽ മോഷണം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത്. ഉദ്യോഗസ്ഥർ എത്തിയപ്പോൾ, ആ സമയത്ത് സ്റ്റോറിനുള്ളിൽ ആയുധധാരിയായ ഒരാളുണ്ടായിരുന്നു. ഇയാൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. ഇതോടെ ശക്തമായി തിരിച്ചടിച്ച പൊലീസ് ഇയാളെ വധിച്ചു. മരിച്ച ആളുടെ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
കൊല്ലപ്പെട്ട ആൾ കടയിൽ മോഷണത്തിന് വന്നത് ആയിരിക്കുമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.