ട്രംപിനെ 'പരസ്യ'മായി വെല്ലുവിളിച്ച് കമല
ഹൂസ്റ്റണ്‍ ∙ തിരഞ്ഞെടുപ്പ് അടുക്കുകയാണ്. യുഎസില്‍ സ്ഥാനാര്‍ഥികള്‍ പരസ്പരമുള്ള പോരാട്ടം കടുപ്പിക്കുകയുമാണ്. അതിനിടെ രണ്ടാമതൊരു സംവാദത്തിന് തയാറാകാത്ത ഡൊണള്‍ഡ് ട്രംപിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ കമല ഹാരിസ്. ട്രംപിനെ പരിഹസിച്ചു കൊണ്ട് ടിവിയില്‍

ഹൂസ്റ്റണ്‍ ∙ തിരഞ്ഞെടുപ്പ് അടുക്കുകയാണ്. യുഎസില്‍ സ്ഥാനാര്‍ഥികള്‍ പരസ്പരമുള്ള പോരാട്ടം കടുപ്പിക്കുകയുമാണ്. അതിനിടെ രണ്ടാമതൊരു സംവാദത്തിന് തയാറാകാത്ത ഡൊണള്‍ഡ് ട്രംപിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ കമല ഹാരിസ്. ട്രംപിനെ പരിഹസിച്ചു കൊണ്ട് ടിവിയില്‍ പരസ്യം തന്നെ കൊടുത്തിരിക്കുകയാണ് കമല.
മുന്‍ പ്രസിഡന്റിനോട് മറ്റൊരു സംവാദത്തില്‍ ഏര്‍പ്പെടാനുള്ള ആഹ്വാനത്തെ ഇരട്ടിയാക്കി പുതിയ ടിവി പരസ്യവുമായാണ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് രംഗത്തെത്തിയിരിക്കുന്നത്. സെപ്റ്റംബറിലെ ആദ്യ സംവാദത്തിന് ശേഷം ഹാരിസിനെ വീണ്ടും നേരിടാനുള്ള ട്രംപിന്റെ വിമുഖതയെ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യം വിമര്‍ശിക്കുന്നു. അലബാമയും ജോര്‍ജിയയും തമ്മിലുള്ള കോളേജ് ഫുട്‌ബോള്‍ മത്സരത്തില്‍ ഡൊണള്‍ഡ് ട്രംപ് പങ്കെടുക്കുന്നതിനിടെയാണ് പരസ്യം പുറത്തുവന്നത്. 'വിജയികള്‍ ഒരിക്കലും ഒരു വെല്ലുവിളിയില്‍ നിന്ന് പിന്നോട്ട് പോകില്ല. അത് എപ്പോള്‍ വേണമെങ്കിലും എവിടെയും ആകാമെന്ന് ചാംപ്യന്മാര്‍ക്ക് അറിയാം. എന്നാല്‍ പരാജിതര്‍, അവര്‍ കരയുകയും പിന്തിരിയുകയും ചെയ്യും. അവരുടെ പന്ത് വീട്ടിലേക്ക് കൊണ്ടുപോകും.' - പരിഹാസങ്ങള്‍ നിറഞ്ഞ കമലാ ഹാരിസിന്റെ ക്യാംപെയ്ന്‍ പുറത്തിറക്കിയ പരസ്യം ഇങ്ങനെയായിരുന്നു:
, 'ഡൊണള്‍ഡ്, സംവാദ വേദിയില്‍ എന്നെ കാണാനില്ലെന്ന തീരുമാനം നിങ്ങള്‍ പുനര്‍വിചിന്തനം ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് എന്റെ മുഖത്ത് നോക്കി പറയൂ.- എന്നു പറഞ്ഞാണ് പരസ്യം അവസാനിക്കുന്നത്.
'കമല ഹാരിസ് ഒരിക്കലും ഇതുപോലൊരു കായിക മത്സരത്തില്‍ [അലബാമ- ജോര്‍ജിയ] തല കാണിക്കില്ല, കാരണം അവരെ കാണികള്‍ സ്റ്റേഡിയത്തില്‍ നിന്ന് കൂകി പുറത്താക്കും. അവര്‍ സ്വയം നാണം കെടും.'- ഹാരിസിന്റെ ഏറ്റവും പുതിയ നീക്കത്തിന് മറുപടിയായി, ട്രംപ് പ്രചാരണ വക്താവ് സ്റ്റീവന്‍ ച്യൂങ് പ്രസ്താവിച്ചു.
സെപ്തംബറിലെ തങ്ങളുടെ സംവാദത്തില്‍ വിജയം അവകാശപ്പെട്ടിട്ടും, ഹാരിസിനെ വീണ്ടും നേരിടാന്‍ ട്രംപ് വിമുഖനാണ്. മറുവശത്ത്, ഹാരിസ് മറ്റൊരു സംവാദത്തിന് നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയാണ്. രണ്ട് സ്ഥാനാർഥികളും നിര്‍ണായക വിഷയങ്ങളില്‍ സംവാദത്തില്‍ ഏര്‍പ്പെടുന്നത് വോട്ടര്‍മാര്‍ കാണേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു.
'ഈ തിരഞ്ഞെടുപ്പും അതിന്റെ പരിണാമവും കൂടുതല്‍ പ്രധാനമായതിനാല്‍ വോട്ടര്‍മാരുടെ മുന്നില്‍ ഒരു സംവാദത്തിന് കൂടി കടപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.' എന്നാണ് നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റില്‍ അടുത്തിടെ നടന്ന ഒരു പ്രചാരണ പരിപാടിയില്‍ സംസാരിക്കുമ്പോള്‍ കമല പറഞ്ഞത്.