ഹൂസ്റ്റൺ ക്നാനായ ഫൊറോനായിൽ സീനിയേഴ്സ് ഡേ കെയർ
ഹൂസ്റ്റൺ∙ സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ സീനിയേഴ്സ് ഡേ കെയർ ആരംഭിച്ചു. സെപ്റ്റംബർ 18നു രാവിലെയുള്ള വിശുദ്ധ കുർബാനയെ തുടർന്നു വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഇടവകയുടെ ഈ നൂതന സംരംഭം ഉൽഘാടനം നിർവഹിച്ചു. ഭാവി തലമുറയുടെ നന്മ നിറഞ്ഞ ജീവിതത്തിനായി പ്രാർഥിക്കുകയും കഴിയും വിധം പ്രവർത്തിക്കുകയും

ഹൂസ്റ്റൺ∙ സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ സീനിയേഴ്സ് ഡേ കെയർ ആരംഭിച്ചു. സെപ്റ്റംബർ 18നു രാവിലെയുള്ള വിശുദ്ധ കുർബാനയെ തുടർന്നു വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഇടവകയുടെ ഈ നൂതന സംരംഭം ഉൽഘാടനം നിർവഹിച്ചു. ഭാവി തലമുറയുടെ നന്മ നിറഞ്ഞ ജീവിതത്തിനായി പ്രാർഥിക്കുകയും കഴിയും വിധം പ്രവർത്തിക്കുകയും ചെയ്യണമെന്ന് ഫാ. മുത്തോലത്ത് തന്റെ സന്ദേശത്തിൽ പറഞ്ഞു. ക്നാനായ റീജനിൽ ഇദംപ്രദമായി തുടങ്ങിയ സീനിയേഴ്സ് ഡേ കെയർ വലിയൊരു തുടക്കമാകട്ടെ എന്നും ഫാ.മുത്തോലത്ത് അഭിപ്രായപ്പെട്ടു.
പ്രായമായവരുടെ പ്രോത്സാഹനം ഒരു സമൂഹത്തിന്റെ വളർച്ചക്ക് വളരെയേറെ പ്രയോജനം നൽകുമെന്ന് അസി.വികാരി ഫാ.ജോഷി വലിയവീട്ടിൽ പറഞ്ഞു .
എല്ലാവരും ചേർന്ന് പാകം ചെയ്ത ഉച്ച ഭക്ഷണം, ഒരുമിച്ചു ചേർന്ന് ഭക്ഷിച്ചതു നല്ലൊരു അനുഭവമായിരുന്നു.എല്ലാ ബുധനാഴ്ചകളിലും കാണാമെന്ന പ്രത്യാശയിൽ സന്തോഷത്തോടെ പിരിഞ്ഞു. ഇടവക സീനിയേഴ്സ് കോഓർഡിനേറ്റർ സിസ്റ്റർ റെജി എസ്.ജെ.സി, കമ്മിറ്റി അംഗങ്ങൾ, ബിബി തെക്കനാട്ട് എന്നിവർ നേതൃത്വം നൽകി.
വാർത്ത ∙ ബിബി തെക്കനാട്ട്