ഷിക്കാഗോ ഗീതാമണ്ഡലം ഓണാഘോഷം സംഘടിപ്പിച്ചു
കേരളത്തനിമയുടെ പ്രൗഢിയും പൈതൃകവും വിളിച്ചോതുന്ന ഷിക്കാഗോ ഗീതാമണ്ഡലം, 46മത് ഓണാഘോഷം വിപുലമായി ആഘോഷിച്ചു.
കേരളത്തനിമയുടെ പ്രൗഢിയും പൈതൃകവും വിളിച്ചോതുന്ന ഷിക്കാഗോ ഗീതാമണ്ഡലം, 46മത് ഓണാഘോഷം വിപുലമായി ആഘോഷിച്ചു.
കേരളത്തനിമയുടെ പ്രൗഢിയും പൈതൃകവും വിളിച്ചോതുന്ന ഷിക്കാഗോ ഗീതാമണ്ഡലം, 46മത് ഓണാഘോഷം വിപുലമായി ആഘോഷിച്ചു.
ഷിക്കാഗോ∙ ഷിക്കാഗോ ഗീതാമണ്ഡലം ഓണാഘോഷം സംഘടിപ്പിച്ചു. ഈ വർഷത്തെ ഓണാഘോഷ ഉത്സവം ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ രാവിലെ കൃത്യം ഒൻപത് മണിക്ക് വിശേഷാൽ പൂജകളോടെയാണ് ആരംഭിച്ചത്. തുടർന്ന് നടന്ന ആർപ്പുവിളികളും, നാരായണമന്ത്ര ധ്വനികളാൽ ധന്യമായ ശുഭമുഹൂർത്തത്തിൽ ഷിക്കാഗോ കലാക്ഷേത്ര കലാകാരൻമാരുടെ നേതൃത്വത്തിൽ നടന്ന വാദ്യഘോഷവും താലപൊലികളുടെയും അകമ്പടിയോടെ, തൃക്കാക്കരയപ്പനെ ഗീതാമണ്ഡലം തറവാട്ടിലേക്ക് ആനയിച്ചു കൊണ്ടുവന്നു. അതിനുശേഷം തറവാട്ട് ക്ഷേത്രാങ്കണത്തിൽ വാമനമൂർത്തിക്ക് വിശേഷാൽ പൂജയും, വാമനാവതാര പാരായണവും അഷ്ടോത്തര അർച്ചനയും, നൈവേദ്യ സമർപ്പണവും പുഷ്‌പാഭിഷേകവും നടത്തി.
തുടർന്ന് ഗീതാമണ്ഡലം മുൻ അധ്യക്ഷൻ ജയചന്ദ്രന്‍റെ സ്മരണാർഥം സംഘടിപ്പിച്ച ”ഒരു കർമയോഗിയുടെ ജീവിതത്തിലൂടെ” എന്ന പരിപാടി അമേരിക്കൻ ഹൈന്ദവ സംഘടനയുടെ നാഷനൽ പ്രസിഡന്‍റ് ശ്യാംശങ്കർ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ഗീതാമണ്ഡലം തറവാട് ക്ഷേത്ര അങ്കണത്തിൽ ജയ് ചന്ദന്‍റെ പൂർണകായ ചിത്രം രവി നായർ അനാച്ഛാദനം ചെയ്തു.
ഡോ നിഷാ ചന്ദ്രന്‍റെ നേതൃത്വത്തിൽ ഒരുക്കിയ മെഗാ തിരുവാതിരയും, ഷിക്കാഗോയിലെ പ്രമുഖ കലാകാരൻമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, ഷിക്കാഗോ കലാക്ഷേത്ര അവതരിപ്പിച്ച ചെണ്ടമേളവും അരേങ്ങറി. തിരുവോണ ചോദ്യോത്തര മത്സരവും കളികളും സംഘടിപ്പിച്ചിരുന്നു. ഗീതാമണ്ഡലം ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും ബൈജു മേനോൻ നന്ദി പ്രകാശിപ്പിച്ചു.